തിരുവനന്തപുരം: ഫെബ്രുവരി 25ന് നടന്ന കെഎഎസ് പരീക്ഷ റദ്ദാക്കണമെന്ന് പി ടി തോമസ് എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു. പരീക്ഷയുടെ ചോദ്യപേപ്പര്‍ സംബന്ധിച്ച് ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കെഎഎസ് പരീക്ഷയ്ക്ക് പാകിസ്ഥാന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ആറ് ചോദ്യങ്ങള്‍ അതെപടി പകര്‍ത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പരീക്ഷ നടന്ന ദിവസം തന്നെ ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. പിഎസ്‍സി ചെയര്‍മാന്‍ എം കെ സക്കീര്‍ ഈ ആരോപണം നിരസിച്ചിരുന്നു. നവംബറിന് ഒന്നിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാന്‍ പിഎസ്‍സി ഒരുങ്ങുമ്പോഴാണ് എം എല്‍ എയുടെ ആരോപണം.
കെഎഎസ് പരീക്ഷ റദ്ദാക്കണമെന്ന് പി.ടി തോമസ് എംഎല്‍എ
RECENT NEWS
Advertisment