കൊച്ചി : ഗസറ്റഡ് റാങ്കിലുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് (കെഎഎസ്) പരീക്ഷ എഴുതുന്നതില്‍നിന്ന് ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഹയര്‍ സെക്കന്‍ഡറി അധ്യാപകനായ അനില്‍ എം. ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ച് വിധി പറഞ്ഞത്. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേക്ക് അപേക്ഷിക്കുന്നതില്‍നിന്ന് ഗസറ്റഡ് റാങ്കിലുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ കെഎഎസ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
RECENT NEWS
Advertisment