വിവാഹ വാർഷികത്തിന് വാങ്ങിയ കേക്കിൽ പൂപ്പൽ

For full experience, Download our mobile application:
Get it on Google Play

കാസർകോട്: വിവാഹ വാർഷികത്തിന് വാങ്ങിയ കേക്കിൽ പൂപ്പൽ. കാസർകോട് കനകപ്പള്ളി സ്വദേശി സലീമാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് ബേക്കറി പൂട്ടിച്ചു. വിവാഹ വാർഷികാഘോഷത്തിനായി വാങ്ങിയ കേക്ക് കുടുംബാംഗങ്ങളും കുട്ടികളും ഉൾപ്പെടെ കഴിച്ച ശേഷമാണ് അതിൽ പൂപ്പൽ ശ്രദ്ധയിൽപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി ബേക്കറിയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടിയത്. അതേസമയം കേക്ക് കഴിച്ച 6 പേർ ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച രാത്രിയാണ് സംഭവം.

വിവാഹ വാർഷികത്തിനു സലീമിന്‍റെ ബന്ധുക്കൾ സമ്മാനമായി കേക്ക് വാങ്ങിച്ചു നൽകുകയായിരുന്നു. കേക്ക് മുറിച്ച് കഴിച്ചപ്പോൾ രുചി വ്യത്യാസം തോന്നി പരിശോധിച്ചു. തുടർന്നാണ് പൂപ്പൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് വെള്ളരിക്കുണ്ട് ഹെൽത് ഇൻസ്‌പെക്ടർ ഭക്ഷ്യ വിഷബാധ ഉണ്ടെന്നു കണ്ടെത്തി. ബേക്കറി പ്രവർത്തിക്കുന്ന സ്ഥലം കിനാനൂർ – കരിന്തളമായതിനാൽ ഇവിടെയുള്ള ആരോഗ്യ വിഭാഗം ബേക്കറിയിൽ നടത്തിയ പരിശോധനയിൽ പഴകിയ സാധനങ്ങൾ കണ്ടെത്തി. തുടർന്ന് നോട്ടീസ് നൽകി പൂട്ടിക്കുകയായിരുന്നു.

കേക്കിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സംഭവം പ്രദേശത്ത് ആശങ്കയ്ക്ക് ഇടയാക്കിയതോടെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം ; അടിച്ചിപ്പുഴ ട്രൈബൽ ഉന്നതിയിലെ അശ്വതിയെ വീട്ടിലെത്തി...

0
റാന്നി: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി കണ്ണൂർ മെഡിക്കൽ...

താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം

0
കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി...

കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി എമിന്റെ അന്വേഷണ റിപ്പോർട്ട്‌...

0
കാസർഗോഡ്: കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി...

യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു

0
യുഎസ് : യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ...