പോളണ്ടിലെ ഇന്ത്യന്‍ അംബാസഡറായി കാസര്‍കോട്ടുകാരി

For full experience, Download our mobile application:
Get it on Google Play

കാസർകോട് : പോളണ്ടിലെ ഇന്ത്യൻശബ്ദമായി കാസർകോട്ടുകാരി. കാസർകോട് സ്വദേശി മുഹമ്മദ് ഹബീബുള്ളയുടെ മകൾ നഗ്മ മുഹമ്മദ് മാലിക് പോളണ്ടിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റു. സെപ്റ്റംബർ ഒന്നിനാണ് ചുമതലയേറ്റത്. കാസർകോട് ഫോർട്ട് റോഡിൽ താമസക്കാരനായിരുന്ന മുഹമ്മദ് ഹബീബുള്ളയുടെയും സുലു ബാനുവിന്റെയും മകളാണ് നഗ്മ.

കേന്ദ്രസർക്കാരിന്റെ ഓവർസീസ് കമ്യൂണിക്കേഷൻസ് വകുപ്പിൽ ജോലി ലഭിച്ചതോടെ കാസർകോട്ടുനിന്ന് ഡൽഹിയിലേക്ക് ചേക്കേറുകയായിരുന്നു ഹബീബുള്ളയും കുടുംബവും. നഗ്മ ജനിച്ചതും വളർന്നതും ഡൽഹിയിലാണ്. സെയ്ന്റ് സ്റ്റീഫൻസ് കോളേജിലും ഡൽഹി സ്കൂൾ ഓഫ് ഇക്കണേമിക്സിലുമായിരുന്നു പഠനം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

1991 ൽ വിദേശകാര്യവകുപ്പിൽ കരിയർ നയതന്ത്രജ്ഞയായിട്ടായിരുന്നു തുടക്കം. പാരീസിൽ യുനെസ്കോയുടെ ഇന്ത്യൻ മിഷനിലേക്കായിരുന്നു ആദ്യ നിയമനം. പിന്നീട് വിദേശകാര്യമന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളിലും പ്രവർത്തിച്ചു. മുൻ പ്രധാനമന്ത്രിയായിരുന്ന ഐ.കെ. ഗുജ്റാളിന്റെ സ്റ്റാഫ് ഓഫീസറായിരുന്നു. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയിൽ വാണിജ്യവിഭാഗത്തിന്റെ ചുമതല നഗ്മയ്ക്കായിരുന്നു. ടുണീഷ്യ, ബ്രൂെണ തുടങ്ങിയ രാജ്യങ്ങളിലും അംബാസിഡറായിരുന്നു. ഡൽഹിയിൽ അഭിഭാഷകനായ മാലിക്കാണ് ഭർത്താവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...