കാസർഗോഡ് ആസിഡ് കുടിച്ചു കുടുംബം ആത്മഹത്യ ചെയ്ത സംഭവം ; ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ്: അമ്പലത്തറയിൽ ആസിഡ് കുടിച്ചു കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിൽ ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു. പറക്ലായി സ്വദേശി രാകേഷ്(35) ആണ് മരിച്ചത്. രാകേഷിന്റെ അച്ഛനും അമ്മയും സഹോദരനും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. പറക്കളായി സ്വദേശികളായ ഗോപി (60), ഭാര്യ ഇന്ദിര (57), മകൻ രഞ്ചേഷ് (22) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ മാസം 28 ന് പുലർച്ചെയാണ് കുടുംബത്തിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നാലുപേരും ജീവനൊടുക്കാനായി ആസിഡ് കഴിക്കുകയായിരുന്നു.

നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഒരാൾ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് പോകുന്നതിനിടെയും രണ്ടുപേർ പരിയാരത്തെ ആശുപത്രിയിൽ വച്ചും മരണപ്പെടുകയായിരുന്നു. രാകേഷ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...