കാസർകോട് : കാസർകോട് ഹണിട്രാപ്പ് കേസിലെ പിടിയിലായ 29 കാരിയടക്കം നേരത്തെയും നിരവധി കേസുകളിൽ പ്രതികളെന്ന് പോലീസ് . കോഴിക്കോട് സ്വദേശിയായ 29 വയസുകാരി റുബീനയും ഭർത്താവ് ഫൈസലും ഉൾപ്പെട്ട ഏഴ് അംഗ സംഘത്തിനെതിരെ പൊലീസ് പഴുതടച്ച് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് സ്വദേശിയായ 59 വയസുകാരൻ പൊതുപ്രവർത്തകനെ ഹണിട്രാപ്പില്‍ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പോലീസ് ദമ്പതിമാരുൾപ്പടെ ഏഴ് പേരെ പിടികൂടിയത്. പ്രതികൾ അറസ്റ്റിലായിരിന്നു.
പിടിയിലായവർ നേരത്തെയും നിരവധി കേസുകളിൽ പ്രതികളാണെന്നാണ് പോലീസ് പറയുന്നത്. കേസിലെ മുഖ്യ സൂത്രധാരൻ ദിൽഷാദ് മോഷണ കേസിലെ പ്രതിയാണ്. അറസ്റ്റിലായ കോഴിക്കോട് പെരുമണ്ണ സ്വദേശി പി ഫൈസല്‍, ഭാര്യ കുറ്റിക്കാട്ടൂര്‍ സ്വദേശി എംപി റുബീന എന്നിവര്‍ക്കെതിരെ 2022 ല്‍ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ തട്ടിപ്പ് കേസുണ്ട്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് റുബീനക്കെതിരെ നടക്കാവ് പോലീസ് സ്റ്റേഷനിലും കേസ്. ഫൈസലാകട്ടെ ബലാത്സംഗ കേസിലും പ്രതിയാണ്. 2021 ല്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കേസുള്ളത്.