കാസർകോട് ഹണിട്രാപ്പ് കേസ് ; യുവതിയടക്കം നേരത്തെയും നിരവധി കേസുകളിൽ പ്രതികളെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കാസർകോട് : കാസർകോട് ഹണിട്രാപ്പ് കേസിലെ പിടിയിലായ 29 കാരിയടക്കം നേരത്തെയും നിരവധി കേസുകളിൽ പ്രതികളെന്ന് പോലീസ് . കോഴിക്കോട് സ്വദേശിയായ 29 വയസുകാരി റുബീനയും ഭർത്താവ് ഫൈസലും ഉൾപ്പെട്ട ഏഴ് അംഗ സംഘത്തിനെതിരെ പൊലീസ് പഴുതടച്ച് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് സ്വദേശിയായ 59 വയസുകാരൻ പൊതുപ്രവർത്തകനെ ഹണിട്രാപ്പില്‍ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പോലീസ് ദമ്പതിമാരുൾപ്പടെ ഏഴ് പേരെ പിടികൂടിയത്. പ്രതികൾ അറസ്റ്റിലായിരിന്നു.

പിടിയിലായവർ നേരത്തെയും നിരവധി കേസുകളിൽ പ്രതികളാണെന്നാണ് പോലീസ് പറയുന്നത്. കേസിലെ മുഖ്യ സൂത്രധാരൻ ദിൽഷാദ് മോഷണ കേസിലെ പ്രതിയാണ്. അറസ്റ്റിലായ കോഴിക്കോട് പെരുമണ്ണ സ്വദേശി പി ഫൈസല്‍, ഭാര്യ കുറ്റിക്കാട്ടൂര്‍ സ്വദേശി എംപി റുബീന എന്നിവര്‍ക്കെതിരെ 2022 ല്‍ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ തട്ടിപ്പ് കേസുണ്ട്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് റുബീനക്കെതിരെ നടക്കാവ് പോലീസ് സ്റ്റേഷനിലും കേസ്. ഫൈസലാകട്ടെ ബലാത്സംഗ കേസിലും പ്രതിയാണ്. 2021 ല്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കേസുള്ളത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...