കാലുകൾ നഷ്ടപ്പെട്ട പോലീസുകാർക്ക് സഹായവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാസർകോട് ജില്ലയിൽ ഹൈവേ പട്രോളിംഗ് ഡ്യൂട്ടിക്കിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കാലുകൾ മുറിച്ചുമാറ്റേണ്ടി വന്ന രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥർക്ക് അടിയന്തര ചികിത്സാ ധനസഹായം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പരിക്കേറ്റ പൊലീസുകാരുടെ ചികിത്സയ്ക്കായി അടിയന്തരമായി പണം അനുവദിക്കാൻ പോലീസ് വെൽഫെയർ ബ്യൂറോയ്ക്ക് മന്ത്രി നിർദ്ദേശം നൽകി. അപകടത്തിൽ ഇരു കാലുകളും നഷ്ടപ്പെട്ട് നിലവിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന സൂരജ്, അലോഷ്യസ് എന്നീ പൊലീസുകാർക്ക് ആദ്യഘട്ട ധനസഹായമായി അഞ്ച് ലക്ഷം രൂപ വീതം (ആകെ 10 ലക്ഷം) സർക്കാർ അനുവദിച്ചതായി ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ഞായറാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കാസർകോട് കാഞ്ഞങ്ങാടിന് സമീപം ഹൈവേ പട്രോളിംഗ് ഡ്യൂട്ടിയുടെ ഭാഗമായി റോഡരികിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിലേക്ക് അമിതവേഗതയിലെത്തിയ മറ്റൊരു കാർ നിയന്ത്രണം വിട്ട് ശക്തമായി ഇടിച്ചു കയറുകയായിരുന്നു. ജീപ്പിന് സമീപം നിന്നിരുന്ന സൂരജിനും അലോഷ്യസിനും ഇടിയുടെ ആഘാതത്തിൽ മാരകമായ പരിക്കുകളാണ് ഉണ്ടായത്. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ഇവരെ അതിവേഗം മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇരുവരുടെയും കാലുകൾ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമം ; മുൻ പാചകത്തൊഴിലാളിയുടെ ഭർത്താവ് അറസ്റ്റിൽ

0
ചെന്നൈ: തമിഴ്നാട് ഈറോഡിൽ സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച...

കുണ്ടറ പോലീസ് സ്‌റ്റേഷനിൽ ലോക്കപ്പിൽ നിന്ന് ചാടിപ്പോയ പ്രതി‌പിടിയിൽ

0
കൊല്ലം: കുണ്ടറ പോലീസ് സ്‌റ്റേഷനിൽ ലോക്കപ്പിൽ നിന്ന് ചാടിപ്പോയ പ്രതി‌പിടിയിൽ....

ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി സിപിഎം നേതാവ് എം.എം.അനസ് അലി

0
ആലപ്പുഴ: ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി ആലപ്പുഴയിലെ സിപിഎം...

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് എ വിജയരാഘവൻ

0
ഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് സിപിഎം...