ന്യൂഡൽഹി: ദേശീയപാത 66-ൽ കാസർകോട് ജില്ലയിലെ ചെങ്കള-നീലേശ്വരം ഭാഗത്ത് ചെർക്കളയിലുണ്ടായ തകരാറിനെത്തുടർന്ന്, നിർമാണത്തിന്റെ കരാറേറ്റ മേഘാ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് ഒരുവർഷത്തേക്ക് വിലക്ക്. ഭാവിയിൽ കരാറെടുക്കുന്നതിനുള്ള ലേലനടപടികളിൽനിന്നാണ് ദേശീയപാതാ അതോറിറ്റി സ്ഥാപനത്തെ വിലക്കിയത്. 90 ലക്ഷം രൂപ പിഴയും വിധിച്ചു. ഒരുവർഷത്തെ വിലക്കുസംബന്ധിച്ച് കാരണംകാണിക്കൽ നോട്ടീസും നൽകി. തിങ്കളാഴ്ച ചെർക്കളയിലുണ്ടായ തകർച്ചയ്ക്കുകാരണം അനുചിത രൂപകല്പന, ചരിഞ്ഞ പ്രതലത്തിന്റെ സംരക്ഷണശേഷിയിലെ അപര്യാപ്തത, ഓവുചാൽ സംവിധാനത്തിലെ പ്രശ്‌നങ്ങൾ എന്നിവയാണെന്ന് അതോറിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. കേരളത്തിലെ ദേശീയപാത-66 ന്റെ രൂപകല്പനയും നിർമാണവും അവലോകനം ചെയ്യാൻ കേന്ദ്ര റോഡ് ഗവേഷണ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ, ഐഐടി-പാലക്കാട്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവയിലെ റിട്ടയേർഡ് പ്രൊഫസർ എന്നിവരുൾപ്പെട്ട വിദഗ്ധസമിതിക്ക് അതോറിറ്റി രൂപം നൽകി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്