കാസര്‍ഗോഡ്: കാസര്‍ഗോഡ് തെരുവുനായ അക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരിക്ക്. ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി ഭാരതിക്ക്(65) നേരെയാണ് തെരുവുനായ്കളുടെ അക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഭാരതീയ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് ഭാരതിയെ തെരുവ് നായക്കൂട്ടം ആക്രമിച്ചത്. ബന്ധുവീട്ടിലേക്ക് റോഡരികിലൂടെ നടന്ന് പോകുമ്പോഴായിരുന്നു ആക്രമണം.
അഞ്ച് നായ്കളാണ് വയോധികയെ അക്രമിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഭാരതിക്ക് കൈകാലുകളിലും കഴുത്തിലും തലയിലും മുറിവുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ ഭാരതീ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയുടെ പലഭാഗങ്ങളിലും തെരുവ് നായയുടെ പരാക്രമം രൂക്ഷമായതോടെ ജനങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞ ദിവസം ചെറുവത്തൂരില്‍ മരപ്പണിക്കാരന്റെ കീഴ്ചുണ്ട് തെരുവ നായ കടിച്ചുപറിക്കുകയും ദേഹമാസകലം പരിക്കേല്‍പ്പിക്കുകയും ചെയ്തു