കാസര്‍ഗോഡ്: അതിനൂതന കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്നുള്ള 25 അംഗ വിദഗ്ധ കാസര്‍കോട് എത്തി. അനസ്തേഷ്യോളജി വകുപ്പ് മേധാവി ഡോ. മുരളീ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ആറു സ്പെഷ്യാലിറ്റികളില്‍ നിന്നായി പത്തു ഡോക്ടര്‍മാരും പത്ത് സ്റ്റാഫ് നഴ്സുമാരും അഞ്ച് നഴ്സിംഗ് അസിസ്റ്റന്‍റുമാരും ഉള്‍പ്പെടുന്നു.
തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നും കാസര്‍കോട് എത്തിയിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവന കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോട്ടയത്തുനിന്നുള്ള മെഡിക്കല്‍ സംഘം ചുമതല ഏല്‍ക്കുന്നത്. പതിനാലു ദിവസത്തേക്കാണ് ഇവരെ നിയോഗിച്ചുള്ളത്.