കാസർകോട് : കാസർകോട് ഇ കെ നായനാർ ആശുപത്രിയിൽ ഓക്സിജൻ പ്രതിസന്ധി തുടരുന്നു. 65 ഓക്സിജൻ സിലിണ്ടർ കിട്ടണമെന്നാണ് ആവശ്യം. രണ്ട് മണിക്കൂറിനകം നിലവിലെ സിലിണ്ടറുകൾ തീരുമെന്നും ഗുരുതരാവസ്ഥയിലുള്ള രണ്ട് പേരെ അടക്കം 12 പേരെ മാറ്റേണ്ടി വരുമെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. കളക്ടറെയും ആരോഗ്യ വകുപ്പ് ഉദ്യോസ്ഥരേയും നേരത്തെ തന്നെ പ്രതിസന്ധി അറിയിച്ചിരുന്നെന്നും ഇ കെ നായനാർ ആശുപത്രി അധികൃതർ അവകാശപ്പെടുന്നു. കാസർകോട് മറ്റൊരു സ്വകാര്യ ആശുപത്രി കിംസ് സൺറൈസിലും ഓക്സിജൻ ക്ഷാമമുണ്ട്.
കാസർകോട് ഇ.കെ നായനാർ ആശുപത്രിയിൽ ഓക്സിജൻ പ്രതിസന്ധി ; രണ്ട് മണിക്കൂറിൽ നിലവിലെ സിലിണ്ടറുകൾ തീരും
RECENT NEWS
Advertisment