കാസര്‍ഗോഡ് : കൊവിഡ്-19 രോഗബാധ ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ച കാസര്‍ഗോഡിന് ഇന്ന് നിര്‍ണായക ദിവസമെന്ന് കലക്ടര്‍ ഡോ.സജിത് ബാബു. പരിശോധനയ്ക്കയച്ച 77 സാംപിളുകളുടെ പരിശോധനാ ഫലം ഇന്നെത്തും. നിലവില്‍ 45 രോഗികളാണ് ജില്ലയില്‍ ഉള്ളത്. ഒരാള്‍ രോഗമുക്തനായി. 44 പേരെ മൂന്നുതവണ കൂടി പരിശോധിക്കും. 4 കേസുകള്‍ മാത്രമാണ് ഇതുവരെ രോഗിയില്‍ നിന്നും പകര്‍ന്നു കിട്ടിയതായുള്ളു. മറ്റുള്ളവയെല്ലാം വിദേശത്തുനിന്നും വന്നവരാണ്.
കൂടുതല്‍പേരില്‍ രോഗലക്ഷണം കാണിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇന്നത്തെ പരിശോധനാ ഫലം വരുന്നതോടുകൂടി സമൂഹവ്യാപനം ഉണ്ടായോ എന്നുള്ള കാര്യത്തില്‍ വ്യക്തത വരുമെന്നും കലക്ടര്‍ കൂട്ടിചേര്‍ത്തു. രോഗികളെ ഇനി കണ്ണുര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് മാറ്റുമെന്നും കലക്ടര്‍ അറിയിച്ചു. ഇതു സംബന്ധിച്ച തീരുമാനങ്ങളെല്ലാം ഇന്ന് മൂന്നുമണിയോട് കൂടി നിര്‍ദേശങ്ങളായി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.