Saturday, June 15, 2024 7:27 pm

കാസർഗോഡ് പ്രത്യേക നിയന്ത്രണം ; ചില സ്ഥലങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : കാസർഗോഡ് ചില സ്ഥലങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് പോലുള്ള സ്ഥലങ്ങളിലാണ് ഇന്ന് മുതൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ച് വീടുകൾ കേന്ദ്രീകരിച്ച് പോലീസ് ബൈക്ക് പെട്രോളിംഗ് നടത്തും. ഈ പ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കും. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ജില്ലയിലെ ക്ലസ്റ്റർ ലോക്കിങ്ങിന് പുറമെ ആണിത്.

കാസർഗോട്ടെ അഞ്ച് പഞ്ചായത്തുകളിലും രണ്ട് മുൻസിപ്പാലിറ്റികളിലും സമൂഹ സർവ്വേയ്ക്ക് ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ചെമ്മനാട്, മധൂർ, പള്ളിക്കര, ഉദുമ, മൊഗ്രാൽപുത്തൂർ എന്നീ പഞ്ചായത്തുകളും കാസർഗോഡ്, കാഞ്ഞങ്ങാട് നഗരസഭയിലുമാണ് പരിശോധന നടത്തുക. ലോക്ക്ഡൗൺ ശക്തമാക്കിയതിനെ തുടർന്ന് ഇവിടെ ഉള്ള മറ്റു രോഗികൾക്ക് ചികിത്സ തേടാൻ കഴിഞ്ഞില്ലെന്ന പരാതിയെ തുടർന്നാണ് നടപടി.

ജില്ലയിൽ ഇന്നലെ മാത്രം 15 പേരാണ് കൊവിഡ് ഭേദമായി ഇന്ന് ആശുപത്രി വിട്ടത്. കേരളത്തിലെ കൊവിഡിന്റെ രണ്ടാം വരവിലെ ആദ്യ രോ​ഗിയും ഇതിൽ ഉൾപ്പെടുന്നു. കൊവിഡ് ബാധിച്ച് കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള എട്ട് കാസർഗോഡ് സ്വദേശികൾക്കുമാണ് ഇന്നലെ രോ​ഗം ഭേദമായത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നഗരസഭാ മെറിറ്റ് ഫെസ്റ്റ് 2024 ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : മെറിറ്റ് ഫെസ്റ്റ് 2024 നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ...

കഞ്ഞിക്കുഴിയിൽ തെരുവ് നായയുടെ ആക്രമണം ; രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുഹമ്മ: ആലപ്പുഴ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ തെരുവ് നായയുടെ ആക്രമണം....

ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം : ചിങ്ങവനം സ്റ്റേഷനിൽ പോലീസുകാര്‍ തമ്മിലടിച്ചു

0
കോട്ടയം: ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പോലീസുകാര്‍ തമ്മിൽ സംഘർഷം. രണ്ട് സിപിഒമാരാണ്...

വയനാട് പനമരത്ത് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി

0
കൽപറ്റ: വയനാട് പനമരത്ത് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി. പനമരം പുഞ്ചവയലിലെ കൃഷിയിടത്തിലാണ്...