ദേവിക കൊലക്കേസ് ; പ്രതി പറഞ്ഞത് കള്ളം ? ഒന്നിച്ചുകഴിയണമെന്ന് വാശി പിടിച്ചത് യുവാവ് ; പകയ്ക്ക് കാരണമിത്

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് യുവതിയെ കാമുകന്‍ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിയായ യുവാവ് പോലീസിന് നൽകിയ മൊഴി കള്ളമെന്ന് റിപ്പോർട്ട്. കുടുംബ ജീവിതത്തിന് തടസം നിന്നതോടെയാണ് താൻ കാമുകിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയായ ബോവിക്കാനം സ്വദേശി സതീഷ് പോലീസിന് മൊഴി നൽകിയത്. ഉദുമ , ബാര, മുക്കുന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ 34 വയസുകാരി ദേവികയാണ് കൊല്ലപ്പെട്ടത്. യുവതിയെ കൊന്നശേഷം കാമുകന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജില്‍ നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

പ്രണയം തലയ്ക്കുപിടിച്ച നാളുകളുടെ ലഹരിയില്‍ ഒന്നിച്ചുകഴിയണമെന്ന് സതീഷ് ദേവികയോട് ആവശ്യപ്പെട്ടെങ്കിലും, ഭർത്താവും കുട്ടികളുമുള്ള ദേവിക ഇതിന് സമ്മതിക്കാതെ വന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കരുതുന്നത്. രണ്ടുകുട്ടികളുള്ള യുവതി മോഹിച്ചത് കുടുംബത്തിന് ഒപ്പമുള്ള ജീവിതമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഒന്നിച്ചുകഴിയാന്‍ വിസമ്മതിച്ചതാകാം കൊലപാതകത്തിലേക്ക് നയിച്ചത്. മരിച്ച ദേവികയും സതീഷും പ്രണയത്തിലായിരുന്നു. യുവതിയെ സതീഷ് ലോഡ്ജിലേക്ക് വിളിച്ച് വരുത്തുകയും വെട്ടിക്കൊല്ലുകയുമായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ദേവിക തന്റെ കുടുംബ ജീവിതത്തിന് തടസം നിന്നു എന്നാണ് ഇയാൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി. യുവതി തന്‍റെ ജീവിതത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന ഇയാളുടെ മൊഴി പോലീസ് തള്ളിക്കളയുകയാണ്. സതീഷ് കഴിഞ്ഞ 15 ദിവസമായി പുതിയകോട്ടയിലെ ഈ ലേഡ്ജിലാണ് താമസം. വർഷങ്ങളായി ഇവർ പ്രണയത്തിലായിരുന്നു. പരസ്പരം ഒന്നിക്കാൻ കഴിയാതെ വന്നതോടെ ഇവർ പിരിഞ്ഞു. ശേഷം രണ്ട് പേരും വെവ്വേറെ വിവാഹങ്ങൾ കഴിക്കുകയായിരുന്നു. ദേവികയ്ക്ക് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. കൊല നടത്തിയ സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...