Thursday, May 23, 2024 2:18 pm

കേരള അതിര്‍ത്തിയില്‍ മണ്ണിട്ട് കര്‍ണാടക സര്‍ക്കാര്‍ ; കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തിന് വിരുദ്ധമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : ഇൻഡ്രോ – കാസർഗോഡിൻ്റെ അതിർത്തി ഗ്രാമങ്ങളിലെ റോഡ് മണ്ണിട്ട് ഗതാഗതം തടസപ്പെടുത്തിയ കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ച് മണ്ണുമാറ്റാൻ ധാരണയിലായതായും മുഖ്യമന്ത്രി പറഞ്ഞു.

കർണാടക സർക്കാർ മണ്ണിറക്കി റോഡുകളിൽ തടസ്സമുണ്ടാക്കുന്നത് കാരണം അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്ന അവസ്ഥയാണ്. അതിര്‍ത്തികളില്‍ മണ്ണു കൊണ്ടിട്ട് ഗതാഗതം തടയുന്ന കര്‍ണാടക സര്‍ക്കാരിൻ്റെ സമീപനം കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിർത്തി ഗ്രാമങ്ങളിലെ റോഡുകൾ മണ്ണിട്ട് മൂടിയ വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്ത് വന്നു.

സർക്കാർ തലത്തിൽ ഇടപ്പെട്ട് അടിയന്തിരമായി പ്രശ്നം പരിഹരിക്കാൻ ഇരുവരും ആവശ്യപ്പെട്ടു. അതിർത്തി ഗ്രാമങ്ങളിലുള്ളവർ പ്രധാനമായും ആശുപത്രികളെയും മറ്റ് അവശ്യസേവനങ്ങളേയും ആശ്രയിക്കുന്നത് കർണാടകയെയാണ്. കർണാടക അതിർത്തി അടച്ചതോടെ നൂറുകണക്കിന് രോഗികൾ ദുരിതത്തിലായി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഴക്കെടുതി : തദേശസ്വയംഭരണ വകുപ്പിൽ കൺട്രോൾ റൂം തുടങ്ങി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയം...

എരുവ നളന്ദ കലാസാംസ്‌കാരിക വേദിയുടെ അവധിക്കാല ക്യാമ്പ് സമാപിച്ചു

0
കായംകുളം : എരുവ നളന്ദ കലാസാംസ്‌കാരിക വേദിയുടെ അവധിക്കാല ക്യാമ്പ് ‘കുസൃതിക്കൊട്ടാരം’...

വായിക്കാൻ കഴിയാത്ത പാക്കിങ് ലേബൽ ; ജോൺസൺ & ജോൺസൺ 60,000 രൂപ നഷ്ടപരിഹാരം...

0
കൊച്ചി:വായിക്കാൻ കഴിയാത്ത ലേബലുമായി വിപണിയിലുള്ള ജോൺസൺ & ജോൺസൻ്റെ ബേബി ഷാമ്പൂ...

ആരോഗ്യപ്രവർത്തകയില്ല ; ബി.ജെ.പി. പഞ്ചായത്ത് ഉപരോധിച്ചു

0
മുളക്കുഴ : മുളക്കുഴ പഞ്ചായത്തിൽ സാന്ത്വനപരിചരണത്തിന് മൂന്നുമാസമായി നഴ്സ് ഇല്ലെന്നാരോപിച്ച് ബി.ജെ.പി....