Saturday, July 5, 2025 1:00 pm

കശ്ശാഫുൽ ഉലും അറബിക് കോളേജിന്റെ പത്തനംതിട്ടയിലെ 40-ാം വാർഷികവും 7-ാം സനദ് ദാന സമ്മേളനവും ഫെബ്രുവരി 1, 2 തീയതികളിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കശ്ശാഫുൽ ഉലും അറബിക് കോളേജിന്റെ 40-ാം വാർഷികവും 7-ാം സനദ് ദാന സമ്മേളനവും ഫെബ്രുവരി 1, 2 തീയതികളിൽ നടക്കും. ഒന്നാം തീയതി രാവിലെ വാർഷിക പരിപാടികള്‍ ആരംഭിക്കും. വൈകുന്നേരം 6.30 ന് മാനവ സൗഹാർദ്ദ സമ്മേളനം മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായിരിക്കും. പത്തനംതിട്ട ഠൗൺ ജുംഅ മസ്ജിദ് ചീഫ് ഇമാം അബദ്ദൂൽ ഷുക്കൂർ മൗലവി അൽഖാസിമി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐ.എ.എസ്.,  മുനിസിപ്പല്‍ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ എന്നിവര്‍ ആശംസകള്‍ അറിയിക്കും.

ഫെബ്രുവരി 2-ാം തീയതി ഉച്ചയ്ക്കുശേഷം നടക്കുന്ന മർഹും മൗലാന അബ്ദുൽ കരിം ഉസ്താദ് അനുസ്മരണ പരിപാടിയിൽ മുസ്ലീംലിഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങൾ മുഖ്യാതിഥിയായിരിക്കും. സനദ് ദാന സമ്മേളനത്തിൽ സ്വാതന്ത്ര്യ സമര സേനാനി മൗലാന ഹുസൈൻ അഹമ്മദ് മദനിയുടെ മകൻ അമീറുൽ ഹിന്ദ് മൗലാനാ സയ്യിദ് അർഷദ് മദനിക്ക് ബിരുദ ദാനം നൽകി ആദരിക്കും. പത്രസമ്മേളനത്തിൽ അറബികോളജ് പ്രിൻസിപ്പൽ റ്റി.എ. അബ്ദുൽ ഗഫാർ അൽ കൗസരി, ട്രസ്റ്റ് ചെയർമാൻ എച്ച്. ഷാജഹാൻ, സെക്രട്ടറി എം. അബ്ദുൽ സലാം, കൺവീനർ എം. മുഹമ്മദ് ഹനീഫ്, എക്സിക്യുട്ടീവ് കമ്മറ്റി മെംബർ അൻസാരി മൗലവി അൽ കൗസരി, ഷമീർ കാക്കാരേത്ത് തുടങ്ങിയവർ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെള്ളക്കെട്ട് ; മുത്തൂർ ആൽത്തറ-തോട്ടാണിശ്ശേരിൽ റോഡില്‍ യാത്ര ദുരിതം

0
തിരുവല്ല : മുത്തൂർ ആൽത്തറ-തോട്ടാണിശ്ശേരിൽ റോഡില്‍ യാത്ര...

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ ; സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. തിരുവനന്തപുരം റെയിൽവേ...

കണ്ണൂർ പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

0
കണ്ണൂർ : പയ്യന്നൂരിൽ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ദോശ...

ഗൂഡല്ലൂര്‍ നഗരത്തിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങി

0
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരത്തിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങി. ശനിയാഴ്ച രാവിലെ പത്തു മണിയോടെ വയനാട്...