പത്തനംതിട്ട : സാമൂഹിക തിന്മകൾക്കും അനാചാരങ്ങൾക്കുമെതിരെ സമൂഹ മന: സാക്ഷിയെ ഉണർത്താനും അതിനെതിരെ പോരാടാനും വനിതകൾക്ക് ഈ കാലഘട്ടത്തിൽ നിർണായാക പങ്കാണുള്ളത് എന്നും സ്വാതന്ത്ര്യസമരകാലത്ത് സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ സ്ത്രീകളെ സംഘടിപ്പിച്ച് സമരത്തിന് നേതൃത്വം നൽകി ശാക്തീകരണത്തിന് തുടക്കം കുറിക്കാൻ കസ്തൂർബ്ബാ ഗാന്ധിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
കേരളാ പ്രദേശ് ഗാന്ധി ദർശൻവേദിയുടെ വനിതാ വിഭാഗമായ കസ്തൂർബ്ബാ ഗാന്ധി ദർശൻവേദി ജില്ലാ കമ്മറ്റി കോന്നി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച കസ്തൂർബ്ബാ ഗാന്ധി അനുസ്മരണവും വനിതാ പ്രചാരക് ദ്വിദിന പരിശീലന കളരിയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധിക്ക് ഒരു നിഴൽപോലെ കൂടെനിന്ന് പൂർണ്ണ പിന്തുണയും പ്രചോദനവും നൽകിയത് കസ്തൂർബ്ബാ ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധി ദർശൻവേദി കോന്നി നിയോജകമണ്ഡലം ചെയർമാൻ വിൽസൺ തുണ്ടിയത്തിന്റെ അദ്ധ്യക്ഷതയിൽ കെപിജിഡി സംസ്ഥാന സെക്രട്ടറി രജനി പ്രദീപ് കസ്തൂർബ്ബാ ഗാന്ധി അനുസ്മരണം നടത്തി. കെപിജിഡി സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ, സംസ്ഥാന കമ്മറ്റിയംഗം സജി ദേവി, ജില്ലാ ചെയർമാൻ ഏബൽ മാത്യു ,ജില്ലാ ജനറൽ സെക്രട്ടറി കെ.ജി.റെജി., ജില്ലാ ഭാരവാഹികളായ പ്രൊഫ. ജി. ജോൺ, ജോസ് പനച്ചിക്കൽ, ശ്രീദേവി ബാലകൃഷ്ണൻ, ജോർജ്ജ് യോഹന്നാൻ, മോൻസി ഡാനിയേൽ, പ്രകാശ് പി. മാത്യു, കസ്തൂർബ്ബാ ഗാന്ധി ദർശൻവേദി സംസ്ഥാന കൺവീനർ എലിസബേത് അബു, ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ, ഭാരവാഹികളായ മേഴ്‌സി സാമുവൽ ഓമന സത്യൻ, ബിന്ദു ബിനു, സുജാതാ മോഹൻ, എന്നിവർ പ്രസംഗിച്ചു. ക്ലാസിന് ബിനു എസ്. ചക്കാലയിൽ, കെ. ജി. റെജി, അനൂപ് മോഹൻ എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് നാളെ സമാപിക്കും. സമാപന സമ്മേളനം കസ്തൂർബ്ബാ ഗാന്ധി ദർശൻവേദി ജില്ലാ ചെയർപേഴ്സൺ ലീലാ രാജന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് കോന്നി ബ്ലോക്ക് പ്രസിഡന്റ് എസ്. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്യും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033