കുടിവെള്ളം എത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇന്നും തെരുവിലിറങ്ങി ; താത്കാലികമായി വെള്ളം എത്തിച്ചെങ്കിലും തികഞ്ഞില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പശ്ചിമ കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരമായില്ല. കുടിവെള്ളം എത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇന്നും തെരുവിലിറങ്ങി. ഇതോടെ ചിലയിടങ്ങളിൽ ടാങ്കറുകളിൽ താത്കാലികമായി വെള്ളം എത്തിച്ചെങ്കിലും തികഞ്ഞില്ല. എന്നാൽ പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭൂഗർഭജലം പോലും ഉപയോഗിക്കാനാവാത്ത ഇവർ വാട്ടർഅതോറിറ്റിയുടെ ടാങ്കർ വെള്ളത്തെയും പൈപ്പ് വെള്ളത്തെയുമാണ് ആശ്രയിക്കുന്നത്.

മരടിലെ പാഴൂർ പമ്പ് ഹൗസിൽ നിന്നാണ് പ്രധാനമായും വെള്ളം എത്തുന്നത്. എന്നാൽ ഒരുമാസമായി ഇവിടുത്തെ പമ്പുകൾ കേടായിട്ട്. ഇതുവരെയും ഇത് നന്നാക്കിയിട്ടില്ല. ഇതോടെ കുടിവെള്ളം മുട്ടുകയും ചെയ്തു. അതേസമയം കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം ഉടനടി കൈക്കൊള്ളുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പമ്പ് ഹൗസിലെ മോട്ടോറുകൾ തകരാറിലായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ചെറിയ ടാങ്കറുകളിൽ വെള്ളമെത്തിക്കാൻ ശ്രമം തുടരുന്നുവെന്നും മന്ത്രി പറഞ്ഞു .പ്രതിസന്ധി ഉടൻ പരിഹരിക്കാൻ ആവശ്യമായ നിർദേശങ്ങൾ കളക്ടർക്ക് നൽകിയെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...