മംഗളൂരു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് പശ്ചിമഘട്ട താഴ്‌വരയിലെ 10 ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തില്‍. ചിക്കമംഗളൂറു ജില്ലയിലെ ദേവദാന, ബിദരെ, കഡവന്തി, ഹുയിഗരെ, മെലിന ഹുലുവദി, അദുവള്ളി, ബന്നൂര്‍, മഗുണ്ടി, ഊരുബഗെ എന്നിവയാണ് പഞ്ചായത്തുകള്‍.
പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസംവരെ കാത്തിരുന്നിട്ടും ഒരു സ്ഥാനാര്‍ത്ഥി പോലും വന്നില്ലെന്ന് അഡി. ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ കുമാര്‍ പറഞ്ഞു. ജില്ലയിലെ 209 ഗ്രാമപഞ്ചായത്തുകളില്‍ ഈമാസം 22ന് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.