Friday, July 4, 2025 9:44 am

ചിറ്റാർ-ഈട്ടിച്ചുവട്ടിലെ ജനവാസകേന്ദ്രത്തിൽ കാട്ടാന ഇറങ്ങി

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : ചിറ്റാർ-ഈട്ടിച്ചുവട്ടിലെ ജനവാസകേന്ദ്രത്തിൽ കാട്ടാന ഇറങ്ങി. ഈട്ടിച്ചുവട്ടിൽ വ്യാഴാഴ്ച പുലർച്ചെ എത്തിയ കാട്ടാന വാഴൂരേത്ത് സോമരാജന്റെ പറമ്പിലെ കാർഷികവിളകളെല്ലാം നശിപ്പിച്ചശേഷം പ്രധാന റോഡിലൂടെ നടന്ന് തോട്ടം ലയത്തിന്റെ ഭാഗംവരെ എത്തി. തോട്ടംലയം ഉൾപ്പെടുന്ന ഈ പ്രദേശത്ത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലം കൂടിയാണ്. ഇവിടെ പുലർച്ചെ റബ്ബർടാപ്പിങ് തൊഴിലാളികളും പ്രഭാതനടത്തക്കാരുമൊക്കെ ധാരാളം പോകുന്ന സ്ഥലമാണ്. ഈ പ്രദേശത്തൊന്നും ഇതുവരെ കാട്ടാനകളുടെ ശല്യം ഉണ്ടായിട്ടില്ല. വനമേഖലയോട് ചേർന്ന പ്രദേശങ്ങളുമെല്ലാം കഴിഞ്ഞ് കിലോമീറ്ററുകളോളം ദൂരത്തിൽ വന്യമൃഗങ്ങൾ കടന്നുവരുന്നൊരു സ്ഥിതിയാണ് ചിറ്റാർ പഞ്ചായത്തിൽ നിലനിൽക്കുന്നത്. കഴിഞ്ഞദിവസം ചിറ്റാർ ടൗണിൽ വഴിയാത്രക്കാർ പുലിയുടെ മുമ്പിൽ പെട്ടിരുന്നു. ടൗണിൽ ഇതുവരെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. അതിനിടെ കഴിഞ്ഞദിവസം രാത്രിയിലും ചിറ്റാർ ഗവ.ആശുപത്രിക്ക് സമീപത്തായി പുലിയെ കണ്ടതായും ആളുകൾ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ അനധികൃത ബോർഡുകളും ഫ്ലക്സുകളും വ്യാപകമായി സ്ഥാപിക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി

0
കൊച്ചി: കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ അനധികൃത ബോർഡുകളും ഫ്ലക്സുകളും വ്യാപകമായി സ്ഥാപിക്കുന്നതിനെ...

എൻ.ജി.ഒ സംഘ് പത്തനംതിട്ട ജില്ലാകമ്മിറ്റി ഉപവാസ സമരം നടത്തി

0
പത്തനംതിട്ട : ശമ്പളപരിഷ്കരണം നടത്താത്തതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ സംഘ് ജില്ലാകമ്മിറ്റി...

ആലപ്പുഴ മുതുകുളത്ത് ബൈക്ക് നിയന്ത്രണം വിട്ട് അപകടം ; നാലുപേർക്ക് പരിക്ക്

0
ആലപ്പുഴ: മുതുകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലേക്ക് പാഞ്ഞുകയറി രണ്ടുവയസുകാരനുൾപ്പെടെ നാലുപേർക്ക്...

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് പന്തളം ടൗൺ യൂണിറ്റ് കൺവെൻഷന്‍ നടന്നു

0
പന്തളം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തളം ടൗൺ...