Sunday, May 19, 2024 1:57 am

കടപ്ര ശാഖാ സംയുക്ത വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : എസ്.എൻ.ഡി.പിയോഗം കടപ്ര 94-ാം ശാഖയുടെ 95, 96-ാമത് സംയുക്ത വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ജാതിയതയുടെ സമൂലമായ മാറ്റമാണ് ഗുരു വിഭാവനം ചെയ്തതെന്ന് മോഹൻ ബാബു പറഞ്ഞു. അത് മനസിലാക്കി വേണം സംഘടനാ പ്രവർത്തകർ ശാഖകളുടെ പ്രവർത്തനത്തെ കാണേണ്ടതെന്നും അതിനുള്ള ശ്രമങ്ങൾക്ക് പൂർണ പിന്തുണ നല്കാൻ പ്രവർത്തകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ കൗൺസിലർ രാജൻ കുഴിക്കാല മഹാകവി കുമാരനാശാന്റെ 100-ാം ചരമവാർഷികാനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി വി.കെ.ചന്ദ്രശേഖരൻ 2022-2023, 2023-2024 വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും ബാക്കി പത്രവും വായിച്ച് അവതരിപ്പിച്ചു.

തുടർന്ന് 2024-2025 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ച് പാസാക്കി. യൂണിയൻ കമ്മിറ്റി അംഗം ഡോ.അനിൽ വി.ഷാജി മോഹൻ യൂണിയൻ വനിതാ സംഘം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അനിലാ പ്രസാദ്, മുൻ ശാഖാ പ്രസിഡന്റ് എം.ഡി.ദേവരാജൻ എന്നിവർ ആശംസകൾ നേർന്നു. ശാഖയിലെ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് നിർവഹിച്ചു. സമ്മേളനത്തിന് ശാഖാ പ്രസിഡന്റ് എം.എൻ. ഗോപാലകൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീജിത്ത് നന്ദിയും രേഖപ്പെടുത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആധാർ വെച്ച് കളിക്കല്ലേ.. കാര്യം ഗുരുതരമാണ് ; ഒരു ലക്ഷം രൂപ വരെ പിഴയോ...

0
ആധാർ ഇന്ന് വളരെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ഇന്ത്യയിൽ. വിവിധ സേവനങ്ങൾ...

ഭാര്യയ്ക്കും ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകിയില്ല ; ഭർത്താവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്

0
ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകുന്നതിൽ വീഴ്ച...

യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? പരിഹാരവുമായി ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ

0
യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ (മോഷൻ സിക്ക്നെസ്) തോന്നിയിട്ടുണ്ടോ. അങ്ങനെയുള്ളവർക്കായി ഇതാ സന്തോഷവാർത്ത....