ചെന്നൈ : തമിഴ്നാട്ടിലെ മധുരയില്‍ ഹിന്ദു മക്കള്‍ കച്ചി നേതാവിനെ അക്രമികള്‍ വെട്ടിക്കൊന്നു. ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. പാര്‍ട്ടിയുടെ ദക്ഷിണ ജില്ലാ ഉപാധ്യക്ഷന്‍ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ ഒളിവിലാണ്. മണികണ്ഠനെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപെടുകയായിരുന്നു. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
തമിഴ്നാട്ടിലെ മധുരയില്‍ ഹിന്ദു മക്കള്‍ കച്ചി നേതാവിനെ അക്രമികള്‍ വെട്ടിക്കൊന്നു
RECENT NEWS
Advertisment