പത്തനംതിട്ട : അയിരൂര്‍ ഗ്രാമപഞ്ചായത്ത് തുടര്‍പദ്ധതിയായി നടത്തിവരുന്ന കഥകളി മുദ്രാ പരിശീലനക്കളരിക്ക് പഞ്ചായത്തിലെ സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകളില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി അഞ്ച് സര്‍ക്കാര്‍ എല്‍.പി.സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്കുന്നത്. പരിശീലനക്കളരിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കലാവിഷയത്തിനായി നീക്കിവെച്ചിരിക്കുന്ന സമയമാണ് കഥകളി മുദ്രാ പരിശീലനത്തിന് ഉപയോഗപ്പെടുത്തുക. മുദ്രാ പരിശീലനം നല്‍കാന്‍ നാല് അധ്യാപകരെ പഞ്ചായത്ത് നിയമിച്ചു.
ജില്ലാ കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അയിരൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നടത്തുന്ന പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ക്ക് യോഗയും കായിക പരിശീലനവും നല്‍കും. ചെറുകോല്‍പുഴ ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബി ജയശ്രീ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് വിക്രമന്‍ നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി. പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ശ്രീജ വിമല്‍, സാംകുട്ടി അയ്യക്കാവില്‍, ബ്ലോക്ക് പഞ്ചായത്തംഗം സൂസന്‍ ഫിലിപ്പ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രഭാവതി, എന്‍. ജി. ഉണ്ണികൃഷ്ണന്‍, അനുരാധ ശ്രീജിത്ത്, അനിതകുറുപ്പ്, കഥകളി ക്ലബ് വര്‍ക്കിങ് പ്രസിഡന്റ് ഹരികൃഷ്ണന്‍ തോട്ടവള്ളില്‍, പ്രധാന അധ്യാപിക അനിത ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.