Wednesday, April 24, 2024 9:18 am

തരിശ് ഭൂമി കൃഷിയോ​ഗ്യമാക്കാന്‍ കോഴിക്കോട് ജില്ലയിലെ ഒൻപത് പഞ്ചായത്തുകളിലെ പാടങ്ങളിൽ കതിരണി പദ്ധതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ഒൻപത് പഞ്ചായത്തുകളിലായി 14 പാടശേഖരങ്ങളിൽ ഈ വർഷം കതിരണി പദ്ധതി പ്രകാരം തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്നതിന് ജില്ലാപഞ്ചായത്ത് യോഗത്തിൽ തീരുമാനം. തരിശ് നിലങ്ങളുടെ വികസനത്തിനായി ജല നിർഗ്ഗമന സൗകര്യങ്ങളുടെ മാപ്പിംഗ് സംബന്ധിച്ച് സി.ഡബ്ല്യൂ.ആർ. ഡി. എം തയ്യാറാക്കിയ പഠന റിപ്പോർട്ട് ലഭിച്ചതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അറിയിച്ചു.

ഇതിൻ്റെ അടിസ്ഥാനത്തിലുള്ള പ്രസൻ്റേഷനും തുടർപ്രവർത്തനങ്ങളുടെ ആലോചന യോഗവും 2023 ജനുവരി 4 ന് ചേരും. റീജിയണൽ പൗൾട്രി ഫാമിൽ പൗൾട്രി പാർക്ക്, ഹൈടെക് ഡയറി ഫാമിലേക്ക് പശുക്കളെ വാങ്ങൽ, ചെറുവണ്ണൂർ നല്ലളം വ്യവസായ എസ്റ്റേറ്റ് ബൈലോ ഭേദഗതി എന്നിവയ്ക്ക് പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്കൂളുകളുടെ ആധുനികവത്കരണത്തിൻ്റെ ഭാഗമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സയൻസ് ലാബ് നവീകരണം, കമ്പ്യൂട്ടർ ലാബ് നവീകരണം, ഇന്നവേഷൻ ലാബ് നിർമ്മാണം, ഫർണിച്ചർ വിതരണം എന്നിവ നടപ്പാക്കാനുദ്ദേശിക്കുന്ന സ്കൂളുകളുടെ ലിസ്റ്റ് യോഗം അംഗീകരിച്ചു.

2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പുകൾ തയ്യാറാക്കിയ കരട് നിർദ്ദേശങ്ങളും യോഗം അംഗീകരിച്ചു. 2022-23 വാർഷിക പദ്ധതി പൊതുമരാമത്ത് പ്രവൃത്തികളുടെ ടെണ്ടർ അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് ഗ്രാമസഭ ജനുവരി ആദ്യവാരം ചേരുന്നതിനും യോഗത്തിൽ തീരുമാനമായി.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ ഗുണ്ടാവിളയാട്ടം ; യുവാവിനെ കാർ തടഞ്ഞ് തട്ടിക്കൊണ്ടുപോയി മർദിച്ച് റോഡിൽ തള്ളി,...

0
പത്തനംതിട്ട: തിരുവല്ലയിൽ കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി...

അന്താരാഷ്ട സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം നടത്തുന്ന സമ്മർ ക്യാമ്പ് മെയ് 6...

0
തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ സ്വതന്ത്രസോഫ്റ്റ്‌വെയറിൽ താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട...

തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് വൈകിട്ട് മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ

0
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24...

കരിപ്പൂരിൽ യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിൽ വൻ വർധന

0
മലപ്പുറം: വലിയ വിമാനങ്ങളുടെ വിലക്ക് തുടരുമ്പോഴും യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിലും ചരക്കുനീക്കത്തിലും...