ബോംബ് നിര്‍മ്മാണത്തിനിടെ സി.പി.എം പ്രവര്‍ത്തകന്റെ കൈപ്പത്തികള്‍ അറ്റ സംഭവം : വീട്ടുടമസ്ഥന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സി പി എം പ്രവര്‍ത്തകന്റെ  കൈപ്പത്തികള്‍ അറ്റ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ബോംബുണ്ടാക്കിയ സ്ഥലത്തെ വീട്ടുടമസ്ഥന്‍ വിനുവിനെയാണ്  പോലീസ് കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും.

ഇയാള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിനുവിനെ പിടികൂടിയത്. ഇയാളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് കൈപ്പത്തിയും അറ്റുപോയ സി പി എം പ്രവര്‍ത്തനകനായ നിജേഷ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിഷു ദിവസമായ ബുധനാഴ്ച രാത്രിയോടെയാണ് കതിരൂര്‍ നാലാം മൈലില്‍ ഉഗ്രശേഷിയുള്ള നാടന്‍ ബോംബ് പൊട്ടിത്തെറിച്ചത്. ബോംബ് നിര്‍മ്മാണത്തിനിടെ ആയിരുന്നു സ്ഫോടനം. പ്രാദേശിക സിപിഎം പ്രവര്‍ത്തകനായ നിജേഷിന്റെ  നേതൃത്വത്തിലാണ് ബോംബ് നിര്‍മ്മാണം നടന്നത്. അതിനിടെയാണ് ഉഗ്ര ശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ നിജേഷിന്റെ  രണ്ടു കൈപ്പത്തിയും അറ്റുതൂങ്ങിയ നിലയില്‍ ആയിരുന്നു. നിജേഷിന്റെ  അറ്റുപോയ വിരലുകള്‍ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവ സ്ഥലത്തുനിന്ന് മദ്യകുപ്പികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

വലിയ ശബ്ദത്തോടെ സ്ഫോടനം ഉണ്ടായെങ്കിലും എവിടെയാണെന്ന് നാട്ടുകാര്‍ക്ക് ആദ്യം മനസിലായിരുന്നില്ല. സംഭവം നടന്ന് മണിക്കുറുകള്‍ കഴിഞ്ഞ ശേഷമാണ് പോലീസിനെ നാട്ടുകാര്‍ വിവരമറിയിച്ചത്. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ  അടിസ്ഥാനത്തില്‍ പോലീസ് വിനുവിന്റെ  വീട്ടിലെത്തി. എന്നാല്‍ പോലീസിനെ കബളിപ്പിക്കാനായിരുന്നു ഇയാളുടെ ശ്രമം. സ്ഫോടനം നടന്നത് തൊട്ടടുത്ത പറമ്പിലാണെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

എന്നാല്‍ വിനുവിന്റെ  വീടിന്റെ  മതിലിലും റോഡിലും രക്തം കട്ടപിടിച്ചു കിടക്കുന്നതിന്റെ  അടയാളം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബോംബ് നിര്‍മ്മിച്ചിരുന്നത് വിനുവിന്റെ  വീട്ടില്‍ തന്നെയാണെന്ന് പോലീസിന് മനസിലായത്. വീടിന്റെ  പിന്‍ഭാഗത്തായിരുന്നു ബോംബ് നിര്‍മ്മാണം നടന്നത്. സംഭവസ്ഥലത്തെ തറയില്‍ പറ്റിയ രക്തക്കറ കഴുകി തെളിവ് നശിപ്പിക്കാനും വിനു ശ്രമിച്ചു. പോലീസ് നായ മണം പിടിക്കാതിരിക്കാന്‍ മഞ്ഞള്‍ പൊടിയും ഫിനോയിലും തറയില്‍ വിതറിയതായി പോലീസ് കണ്ടു പിടിച്ചു.

അതേസമയം പോലീസ് പരിശോധന നടത്തിയെങ്കിലും ഇവിടെ നിന്ന് മറ്റ് ബോംബുകളോ നിര്‍മ്മാണ സാമഗ്രികളോ കണ്ടെത്താന്‍ കഴിഞ്ഞില്ല. പോലീസ് വരുന്നതിന് മുമ്പ് തന്നെ അവയൊക്കെ മാറ്റിയിട്ടുണ്ടാകാമെന്നാണ് സംശയം. പ്രദേശത്ത് പിന്നീട് ബോംബ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ദ്ധരും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഫൊറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. നിജേഷിനൊപ്പം മറ്റു രണ്ടുപേര്‍ക്ക് കൂടി പരിക്കേറ്റതായി സൂചനയുണ്ട്. ഇവരെ കണ്ടെത്തി ചോദ്യം ചെയ്യും. കൂടാതെ നിജേഷിനെയും പോലീസ് പിന്നീട് ചോദ്യം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...