Wednesday, May 14, 2025 2:00 am

കത്വ കേസ് : അഡ്വ. മുബീന്‍ ഫാരൂഖിന് പണം നല്‍കിയെന്ന യൂത്ത് ലീഗ് വാദം തെറ്റെന്ന് ഡിവൈഎഫ്‌ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കത്വ കേസ് നടത്തിപ്പിന് അഡ്വ. മുബീന്‍ ഫാരൂഖിന് പണം നല്‍കിയെന്ന യൂത്ത് ലീഗ് വാദം തെറ്റെന്ന് ഡിവൈഎഫ്‌ഐ. മുബീന്‍ ഫാറൂഖ് കേസിന്റെ ഒരു ഘട്ടത്തില്‍ പോലും പങ്കെടുത്തിരുന്നില്ലന്ന അഡ്വ. ദീപിക സിംഗ് രാജാവത്തിന്റെ ശബ്ദ സന്ദേശം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പുറത്തു വിട്ടു. കത്വ ഫണ്ട് തട്ടിപ്പ് ആരോപണം ശക്തമായതോടെയാണ് കേസ് വാദിക്കാന്‍ പണം നല്‍കിയ അഡ്വ.മുബീന്‍ ഫാറൂഖിനെ യൂത്ത് ലീഗ് ഹാജരാക്കിയത്. 9,35,000 രൂപ അഭിഭാഷകന് നല്‍കിയെന്നായിരുന്നു വിശദീകരണം.

എന്നാല്‍ ഈ വാദം തെറ്റാണെന്നും അഡ്വ. മുബീന്‍ ഫാറൂഖ് കേസിന്‍റെ ഒരു ഘട്ടങ്ങളിലും പങ്കെടുത്തിരുന്നില്ലെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. കത്വ പെണ്‍കുട്ടിയുടെ പേരില്‍ കോടികളുടെ തട്ടിപ്പാണ് യൂത്ത് ലീഗ് നടത്തിയതെന്ന് എ എ റഹീം പറഞ്ഞു. ഫണ്ട് തട്ടിപ്പ് ആരോപണം സിപിഐഎം ഉള്‍പ്പെടെ രാഷ്ട്രീയ ആയുധമാക്കുമ്പോള്‍ ദീപിക സിംഗ് രാജാവത്തിന്റെ വെളിപ്പെടുത്തല്‍ യൂത്ത് ലീഗിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....