വ്യാജരേഖകള്‍ ചമച്ച്‌ രണ്ട് കോടിയോളം രൂപ തട്ടിയ സംഭവത്തില്‍ സെ‍ാസൈറ്റി സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പാറശാല: വ്യാജരേഖകള്‍ ചമച്ച്‌ രണ്ട് കോടിയോളം രൂപ തട്ടിയ സംഭവത്തില്‍ സെ‍ാസൈറ്റി സെക്രട്ടറിയെ പെ‍ാലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ചെങ്കവിളയില്‍ പ്രവര്‍ത്തിച്ചിരുന്ന പാറശാല റൂറല്‍ സഹകരണ സെ‍ാസൈറ്റി സെക്രട്ടറി തിരുപുറം പന്നിക്കുഴിക്കാല ചന്ദ്രോദയം വീട്ടില്‍ വനജകുമാരി (51) ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്. 2018 ജൂലൈ 26നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൊസൈറ്റിയിലെ കലക്‌ഷന്‍ ഏജന്റ്, സഹകരണ ഇന്‍സ്പെകട്ര്‍, സെ‍ാസൈറ്റി ഭരണസമിതി അംഗങ്ങള്‍ അടക്കം കേസില്‍ 15 പ്രതികളുണ്ട്. നിക്ഷേപകരുടെ വ്യാജ രേഖകള്‍, ഒപ്പ് എന്നിവ ചമച്ച്‌ ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് വായ്പകള്‍ തരപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു ഉണ്ടായത്.

വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് അംഗങ്ങള്‍ക്ക് നോട്ടിസ് ലഭിച്ചപ്പോള്‍ ആണ് തട്ടിപ്പ് വിവരം പുറത്ത് അറിയാന്‍ ഇടയായത്. വായ്പ തട്ടിപ്പിന് ഒപ്പം സെ‍ാസൈറ്റിയിലെ സ്ഥിര നിക്ഷേപങ്ങളും നിക്ഷേപകര്‍ അറിയാതെ വക മാറ്റി തട്ടിപ്പ് നടത്തിയതായും നേരത്തെ പരാതികള്‍ ഉണ്ടായിട്ടുണ്ട്. സെ‍ാസൈറ്റിയില്‍ പരിശോധന നടത്തിയ സഹകരണ വകുപ്പ് ഉദ്യേ‍ാഗസ്ഥര്‍, നിക്ഷേപകര്‍ എന്നിവര്‍ നല്‍കിയ പരാതികളെ തുടര്‍ന്ന് ആണ് പെ‍ാലീസ് കേസ് എടുത്തത്. കേസില്‍പെട്ട മറ്റുള്ളവര്‍ക്കായി പെ‍ാലീസ് അന്വേഷണം നടത്തി വരുന്നു. പെ‍ാഴിയൂര്‍ ഇന്‍സ്പെക്ടര്‍ കെ.വിനുകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...

കനത്തമഴ തുടരുന്നു : വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം 25 കോടി

0
തിരുവനന്തപുരം : പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ...