ശിവശങ്കറിന് തമിഴ് നാട്ടില്‍ കാറ്റാടിപാടവും ; ഞെട്ടലില്‍ ഉദ്യോഗസ്ഥരും നേതാക്കളും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസില്‍ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കുറിച്ച്‌ പുറത്തുവരുന്നത് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. സംസ്ഥാനത്തെ പലഉന്നതന്മാരുമായി ചേര്‍ന്ന് ശിവശങ്കര്‍ നാഗര്‍കോവിലില്‍ കാറ്റാടിപ്പാടം സ്വന്തമാക്കി എന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. കോടികളുടെ നിക്ഷേപമാണ് ശിശങ്കര്‍ നാര്‍ഗകോവിലില്‍ നടത്തിയിരിക്കുന്നതത്രേ. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലില്‍ നിന്നാണ് പുതിയ രഹസ്യം അന്വേഷണ സംഘത്തിന് (ഇ.ഡി) ലഭിച്ചത്.

സ്വപ്നയുടെ രഹസ്യ ലോക്കര്‍ വിവരങ്ങള്‍ പുറത്തുവന്ന ഘട്ടത്തില്‍ കുറച്ചുകാലം നാഗര്‍കോവിലിലേക്കു മാറിനില്‍ക്കാന്‍ വേണുഗോപാലിനോടു ശിവശങ്കര്‍ നിര്‍ദേശിക്കുന്ന വാട്സാപ് ചാറ്റുകള്‍ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു. കെഎസ്‌ഇബി ചെയര്‍മാനായിരുന്ന കാലത്താണ് കാറ്റില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന നാഗര്‍കോവിലിലെ കമ്പനികളുമായി ശിവശങ്കര്‍ അടുത്ത ബന്ധം സ്ഥാപിച്ചത്. വര്‍ഷം മുഴുവനും നല്ല കാറ്റു ലഭിക്കുന്ന നാഗര്‍കോവില്‍ പ്രദേശത്ത് കാറ്റാടി കമ്പനികള്‍ക്ക് ഏഴ് വര്‍ഷം കൊണ്ടു മുടക്കുമുതല്‍ തിരികെ പിടിക്കാന്‍ കഴിയും. ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ ഇതിന് 10 വര്‍ഷം വരെ വേണ്ടിവന്നേക്കും.

ഒരു കാറ്റാടി സ്ഥാപിക്കാന്‍ 15 കോടി രൂപയാണ് ചെലവ്. ഇതില്‍ നിന്നുതന്നെ ശിവശങ്കറിന്റെ നിക്ഷേപത്തിന്റെ വലിപ്പവും ഊഹിക്കാവുന്നതേയുള്ളൂ. നാഗര്‍കോവിലില്‍ കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ജര്‍മന്‍ കമ്പനിയില്‍ തിരുവനന്തപുരത്തെ യുഎഇ മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍ സാബിക്കും മുതല്‍മുടക്കുള്ളതായി സൂചനയുണ്ട്.

ജമാല്‍ അല്‍ സാബിയുടെ ബിസിനസ് താല്‍പര്യങ്ങള്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന സ്വപ്ന സുരേഷ് അന്വേഷണ ഏജന്‍സികളോടു വെളിപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാക്കുമ്ബോള്‍ ജര്‍മന്‍ വ്യവസായ സംരംഭത്തില്‍ പങ്കാളിയാക്കാമെന്നു കോണ്‍സല്‍ ജനറല്‍ പറഞ്ഞിരുന്നതായും സ്വപ്നയുടെ മൊഴിയിലുണ്ട്.

അതേസമയം, ശിവശങ്കര്‍ മുന്‍കൈ എടുത്ത് നടത്തിയ സര്‍ക്കാര്‍ പദ്ധതികളില്‍ എന്‍ഫോഴ്‌സ്മെന്റ് അന്വേഷണം വ്യാപിപ്പിച്ചേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് ഇഡി കത്ത് നല്‍കിക്കഴിഞ്ഞു. ഡൗണ്‍ ടൗണ്‍, ഇ മൊബിലിറ്റി പദ്ധതികള്‍ അന്വേഷണ പരിധിയില്‍ വന്നേക്കും. കെ ഫോണ്‍, സ്‌മാര്‍ട്ട് സിറ്റ പദ്ധതികളുടെ വിശദാംശങ്ങളും തേടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...