കൊച്ചി: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ തനിക്ക് പങ്കില്ലെന്ന് വിശാഖ്. തന്നെ വിശാഖ് പറ്റിച്ചതാണെന്ന് പ്രിന്‍സിപ്പാള്‍ ഷൈജുവും പറഞ്ഞു. കേസില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുമ്പോഴായിരുന്നു ഇരുവരും തങ്ങളുടെ വാദം പറഞ്ഞത്. താന്‍ മനപ്പൂര്‍വ്വമോ അല്ലാതെയോ വ്യാജരേഖ ചമച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പള്‍ ഷൈജു കോടതിയില്‍ പറഞ്ഞു. യുയുസി അനഘ രാജി വച്ചത് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന രേഖകളുണ്ട്. ഇങ്ങനെ ചെയ്തത് കൊണ്ട് തനിക്കൊന്നും നേടാനില്ല. അനഘ പിന്മാറിയപ്പോള്‍ എന്റെ പേര് നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തതെന്ന് വിശാഖ് പറഞ്ഞു. കേസില്‍ തനിക്ക് പങ്കില്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ വിശാഖ് തന്നെ പറ്റിക്കുകയായിരുന്നു എന്നാണ് ഷൈജു നിലപാടെടുത്തത്.
കോളേജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തെ എസ്എഫ്‌ഐ നേതാവിനെ പിന്‍വാതില്‍ വഴി കൗണ്‍സിലറാക്കിയ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ തട്ടിപ്പ് വന്‍ വിവാദമായിരുന്നു. പ്രായപരിധി കഴിഞ്ഞ എസ്എഫ്‌ഐ നേതാവ് എ വിശാഖിനെ കൗണ്‍സിലറാക്കാനായിരുന്നു അസാധാരണ കള്ളക്കളി. കേസില്‍ ഒന്നാം പ്രതിയാണ് മുന്‍ പ്രിന്‍സിപ്പല്‍ ജിജെ ഷൈജു.