പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ ഒളിച്ചിരുന്ന രണ്ടു പേര്‍ പോലീസിന്റെ തിരച്ചിലിനിടയില്‍ രക്ഷപ്പെട്ടു ; കുറുവാ സംഘത്തിലെ ആളുകളെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂര്‍ : പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ ഒളിച്ചിരുന്ന രണ്ടു പേര്‍ പോലീസിന്റെ തിരച്ചിലിനിടയില്‍ രക്ഷപ്പെട്ടു. കുറുവാ സംഘത്തിലെ ആളുകളെന്ന് സംശയം. സംഭവം ഏറ്റുമാനൂര്‍ കാട്ടാത്തിയില്‍. കാട്ടാത്തിയില്‍ മോഷ്ടാക്കളെന്നു സംശയിക്കുന്ന സംഘത്തെ കണ്ടതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കാട്ടാത്തി സ്കൂളിനു സമീപത്ത് പണിനടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ആളനക്കം കണ്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ രണ്ട് പേര്‍ ഇറങ്ങിയോടുകയായിരുന്നു. തിങ്കളാഴ്ച  രാത്രി ആയിരുന്നു സംഭവം.

ആളുകളെ വ്യക്തമായില്ലെന്നും  ഒളിച്ചിരുന്നവര്‍ കുറുവാ സംഘത്തില്‍ പെട്ടവരാണോ ഇവരെന്നു സംശയിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ അതിരമ്പുഴ പഞ്ചായത്തിലെ തൃക്കേല്‍ – മനയ്കപ്പാടം ഭാഗങ്ങളില്‍ ആറു വീടുകളില്‍ മോഷണശ്രമം നടന്നിരുന്നു. കുറുവാസംഘം എന്നറിയപ്പെടുന്ന തസ്‌കരന്‍മാര്‍ രാത്രിയില്‍ നിരത്തിലൂടെ നീങ്ങുന്ന ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഭയചകിതരായിരിക്കെയാണ് ഇപ്പോള്‍ കാട്ടാത്തിയിലെ സംഭവം.

മോഷണ ശ്രമത്തിനു ശേഷം ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്കാണ് ഇവര്‍ പോയത്. കാട്ടാത്തി റയില്‍വേസ്റ്റേഷനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ്. പോലീസ് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതുകൂടാതെ ജനങ്ങള്‍ ഈ കാര്യത്തില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ അറിയിക്കുവാന്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ മൈക്ക് അനൗണ്‍സ്മെന്‍റും നടത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...