Monday, May 12, 2025 9:54 am

ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം ; 19 പേർക്ക് പരിക്ക് ; 4 പേരുടെ നില ഗുരുതരം,28 ട്രെയിനുകള്‍ വഴിമാറ്റിവിട്ടു, 2 എണ്ണം റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട് തിരുവള്ളൂർ കവരൈപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്. നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൈസൂരുവിൽ നിന്ന് ദർഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ് ഇന്നലെ രാത്രി എട്ടരയക്ക്, റെയിൽവേ സ്റ്റേഷനോട് ചേർന്നു നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആകെ 1360 യാത്രക്കാരാണ്‌ ട്രെയിനിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദക്കി. 16 ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. കൂട്ടിയിടിയുടെ ആഘാതത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റി. മൂന്ന് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ ഈ റൂട്ടിലെ സർവീസുകൾ സാധാരണ നിലയിലാകുമെന്ന് അപകടസ്ഥലം സന്ദർശിച്ച ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗ് പറഞ്ഞു. അപകടത്തിൽ ഉന്നതതല അന്വേഷണവും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂണിൽ 293 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തിന് കാരണമായ സിഗ്നൽ തകരാറിന് സമാനമായ പിഴവാണ് ഇവിടെയും സംഭവിച്ചതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. എക്സ്പ്രസ് ട്രെയിനിന്റെ വേഗം കുറച്ചതും ചരക്ക് ട്രെയിനിന്റെ ബ്രേക്ക് വാനിൽ ഇടിച്ചത് കാരണവുമാണ് വൻ ദുരന്തം ഒഴിവായതെന്നാണ് നിഗമനം. യാത്രക്കാർക്ക് പകരം ട്രെയിൻ ഒരുക്കിയെന്ന് റെയിൽവേ അറിയിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരെ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സന്ദർശിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍: 04425354151, 04424354995 ബെംഗളുരുവിലും ട്രെയിൻ കടന്ന് പോയ എല്ലാ സ്റ്റേഷനുകളിലും ഹെൽപ് ഡെസ്ക് തുറന്നു.ബെംഗളുരു റെയിൽവേ ആസ്ഥാനത്താണ് വാർ റൂം തുറന്നത്. നമ്പർ- 08861309815.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിപിഐ മല്ലപ്പള്ളി മണ്ഡലം സമ്മേളനം ജൂലൈ 12, 13 തീയതികളിൽ

0
മല്ലപ്പള്ളി : ജൂലെ 12 ,13 തീയതികളിൽ മല്ലപ്പള്ളിയിൽ നടക്കുന്ന സി.പി.ഐ...

15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ...

ഇന്നലെ രാത്രി ചില സ്ഥലങ്ങളിൽ ഡ്രോണുകൾ കണ്ടെന്ന റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ

0
ദില്ലി : ദിവസങ്ങൾക്ക് ശേഷം രാത്രി നിയന്ത്രണ രേഖയിൽ (എൽഒസി) സമാധാനത്തിന്റെ...

ട്രെയിനിൽ ഗ്രൂപ്പ് ടിക്കറ്റിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും അംഗീകൃത തിരിച്ചറിയൽ രേഖ നിർബന്ധം

0
തിരുവനന്തപുരം: ട്രെയിനിൽ ഗ്രൂപ്പ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോൾ ഓരോരുത്തരുടേയും അംഗീകൃത തിരിച്ചറിയൽ...