പുതിയ നിഞ്ച ZX-6R അവതരിപ്പിച്ചുകൊണ്ട് കവാസാക്കി ഇന്ത്യ പുതുവർഷം ആരംഭിച്ചു. ഈ റേസിംഗ് സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിൾ 11.09 ലക്ഷം രൂപയ്ക്ക് (എക്സ്-ഷോറൂം) വാങ്ങാം. പുതിയ കവാസാക്കി നിഞ്ച ZX-6Rൽ പുതിയ സ്റ്റൈലിംഗും നിരവധി നൂതന സവിശേഷതകളുമായാണ് വരുന്നത്. അതിന്റെ വിശദാംശങ്ങൾ വിശദമായി അറിയാം. ജാപ്പനീസ് ഇരുചക്രവാഹന ഭീമന്റെ വിൽപ്പനയിലുള്ള മറ്റ് നിഞ്ച സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളുകൾക്ക് സമാനമായ ഒരു പരിഷ്‌കരിച്ച ഡിസൈൻ കാവസാക്കി നിഞ്ച ZX-6R-ന് ലഭിക്കുന്നു. അടുത്തിടെ രാജ്യത്ത് അവതരിപ്പിച്ച ZX-4R-ന് സമാനമായ നിരവധി സ്റ്റൈലിംഗ് ഘടകങ്ങൾ ഇതിലുണ്ട്. കവാസാക്കി ZX-10R എന്ന വലിയ ബൈക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ക്ലിപ്പ്-ഓൺ ഹാൻഡിൽബാറും അഗ്രസീവ് ബോഡി വർക്കുമാണ് ഈ മോട്ടോർസൈക്കിളിൽ വരുന്നത്.
കാവസാക്കിയുടെ സിഗ്നേച്ചർ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ ഇതിലുണ്ട്. അത് ബൈക്കിന് മികച്ച രൂപം നൽകുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി സ്റ്റാൻഡേർഡായി സമ്പൂർണ ഡിജിറ്റൽ ടിഎഫ്ടി സ്‌ക്രീൻ പോലുള്ള സവിശേഷതകളും ഇതിലുണ്ട്. കവാസാക്കിയുടെ ഈ മസ്കുലർ ലുക്കിംഗ് സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളിന് 636 സിസി ഇൻലൈൻ-4 എഞ്ചിനിൽ നിന്ന് പവർ ലഭിക്കുന്നു. പുതിയ കാവസാക്കി നിഞ്ച ZX-6R-ന് മുന്നിൽ ഡ്യുവൽ 310mm ഡിസ്‌ക്കും സിംഗിൾ 220mm റിയർ ഡിസ്‌ക്കും ഉണ്ട്. 17 ഇഞ്ച് അലോയ് വീലുകളിലാണ് ഈ ബൈക്ക് എത്തുന്നത്. സസ്പെൻഷനെ കുറിച്ച് പറയുകയാണെങ്കിൽ മോട്ടോർസൈക്കിളിന് ക്രമീകരിക്കാവുന്ന ഷോവ യുഎസ്ഡി ഫ്രണ്ട് ഫോർക്കുകളും റിയർ ഷോക്ക് അബ്സോർബർ സസ്പെൻഷനും ലഭിക്കുന്നു.