ഹൈഡ്രജൻ ബൈക്ക് കൺസെപ്റ്റുമായി കാവസാക്കി

For full experience, Download our mobile application:
Get it on Google Play

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ കാവസാക്കി പുതിയ ഹൈഡ്രജൻ ബൈക്ക് കൺസെപ്റ്റ് അവതരിപ്പിക്കുന്നു. ഹൈഎസ്ഇ-എക്‌സ് 1 എന്ന പേരിലാണ് പുതിയ ഹൈഡ്രജൻ ബൈക്ക് കൺസെപ്റ്റ് കാവസാക്കി അവതരിപ്പിച്ചത്. അടുത്തിടെ ഗ്രൂപ്പ് വിഷൻ 2030 പ്രോഗ്രസ് റിപ്പോർട്ട് മീറ്റിംഗിലാണ് ഹൈഡ്രജൻ ഇന്ധനം നൽകുന്ന മോട്ടോർസൈക്കിൾ എന്ന ആശയം കമ്പനി വെളിപ്പെടുത്തിയത്. സ്വന്തം ഹൈഎസ്ഇ പദ്ധതിക്ക് കീഴിലാണ് കവാസാക്കി ഹൈഡ്രജൻ റൺ ബൈക്ക് കൺസെപ്റ്റ് വികസിപ്പിക്കുന്നത്. ബ്രാൻഡിന്റെ സൂപ്പർബൈക്കുകൾ പോലെ ഹൈഡ്രജൻ മോട്ടോർസൈക്കിൾ കൺസെപ്റ്റിനും ഫ്യൂച്ചറിസ്റ്റിക്ക് ഡിസൈനോടുകൂടിയ ഒരു വലിയ ബോഡി ഡിസൈൻ ഉണ്ടാവനാണ് സാധ്യത. ‘H’ ആകൃതിയിൽ LED ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഒരു റൗണ്ട് ഹെഡ്‌ലൈറ്റ് ബൈക്കിന് ഉണ്ട്. എൽഇഡി ഹെഡ്‌ലാമ്പിന് ചുറ്റും ഡിആർഎൽ കാണാം. എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ മിററുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കവാസാക്കി മോട്ടോർസൈക്കിൾ കൺസെപ്‌റ്റിൽ കരുത്തുറ്റ എക്‌സ്‌ഹോസ്റ്റ് സംവിധാനവും ഉണ്ട്. പിൻഭാഗത്ത് ബൈക്കിന് എൽഇഡി ടെയിൽ ലൈറ്റുകളും വലിയ ബാഗിന്റെ ആകൃതിയിലുള്ള രണ്ട് വലിയ ബോക്സുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. അതേസമയം പവർട്രെയിൻ വിശദാംശങ്ങൾ നിലവിൽ വ്യക്തമല്ല. ഹൈഡ്രജൻ ഇന്ധനമുള്ള ബൈക്ക് എന്ന നിലയിൽ ഇന്ധനത്തിന്റെ ഉപയോഗത്തിന് അനുയോജ്യമായ ഒരു എഞ്ചിൻ ഇതിനുണ്ടാകും. 999cc കപ്പാസിറ്റിയുള്ള ഒരു സൂപ്പർചാർജ്ഡ് ഇൻലൈൻ-ഫോർ എഞ്ചിനായിരിക്കും ഇത്. അതേസമയം ഇരുചക്രവാഹന നിർമ്മാതാക്കൾക്ക് പുറമെ ഹൈഡ്രജനിൽ ഓടാൻ കഴിയുന്ന പാസഞ്ചർ വാഹനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകത്തെ വിവിധ ഫോർ വീലർ നിർമ്മാതാക്കൾ എന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യ ജീവനൊടുക്കിയത് ഒരു മാസം മുൻപ് ; ഭർത്താവ് അതേ മുറിയിൽ മരിച്ച നിലയിൽ

0
കാസർകോട്: ഭാര്യ ജീവനൊടുക്കി ഒരു മാസം തികയും മുമ്പേ ഭർത്താവും അതേ...

ഹൂതികൾക്കെതിരെ ആക്രമണം നടത്തണമെന്ന ആവശ്യവുമായി സൗദി കിരീടാവകാശി ; നിരസിച്ച് ട്രംപ്, റിപ്പോർട്ട്

0
വാഷിങ്ടൺ : ഹൂതികൾക്കെതിരെ ആക്രമണം നടത്തണമെന്നാവശ്യപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു ; രണ്ടുപേർ പിടിയിൽ

0
കുത്തിയതോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...

മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര

0
മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സെപ്റ്റംബർ മാസം അവസരമൊരുക്കി മഹീന്ദ്ര...