സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്കുള്ള 2019 ലെ കായകല്‍പ്പ് പുരസ്‌കാരം കോഴിക്കോട് ജില്ലക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മികച്ച ശുചിത്വ പരിപാലനവും അണുബാധ നിയന്ത്രണവും നടത്തുന്ന സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 2019ലെ കായകല്‍പ്പ് പുരസ്‌കാരത്തില്‍ കോഴിക്കോട് ജില്ലയ്ക്കു അംഗീകാരം. സംസ്ഥാന തലത്തില്‍ ജില്ലാതല ആശുപത്രികളില്‍ രണ്ടാം സ്ഥാനം ഗവ. ജനറല്‍ ആശുപത്രി (ബീച്ച്‌ ആശുപത്രി) കരസ്ഥമാക്കി. 20 ലക്ഷം രൂപയാണ് സമ്മാനത്തുക. സബ് ജില്ലാ ആശുപത്രികളില്‍ രണ്ടാം സ്ഥാനം താമരശ്ശേരി താലൂക്ക് ആശുപത്രിയ്ക്ക് ലഭിച്ചു. 10 ലക്ഷം രൂപയാണ് സമ്മാനത്തുക.

കേരളത്തിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ , താലൂക്ക്  ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുത്ത മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ് അവാര്‍ഡ് നല്‍കുക. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും സംസ്ഥാന തല പരിശോധനയും നടത്തിയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തത്.

70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വര്‍ട്ടേഴ്‌സ് ആശുപത്രി പ്രത്യേക അവാര്‍ഡിന് അര്‍ഹമായി. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗങ്ങളില്‍ സംസ്ഥാന തലത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി കല്ലുനിര അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററാണ് ഒന്നാം സ്ഥാനം നേടിയത്. 2 ലക്ഷം രൂപയാണ് സമ്മാനത്തുക. പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ ജില്ലാ തലത്തില്‍  രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ട് ലക്ഷം രൂപയാണ് സമ്മാനത്തുക. സംസ്ഥാന തലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത് രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിനാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും...

കെഎസ്ആർടിസിയിൽ ഇനി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...