Tuesday, May 6, 2025 11:20 am

കയാക്കിങ് പുത്തൻ അനുഭവം സമ്മാനിച്ചു ; ജില്ലാ കളക്ടർ

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : കയാക്കിങ് ഫ്ലാഗ് ഓഫിനെത്തിയ എം.എൽ.എയും, ജില്ലാ കളക്ടറും കയാക്കിൽ കയറി തുഴയെറിഞ്ഞപ്പോൾ ജനങ്ങൾ ആവേശകൊടുമുടിയേറി. ഫ്ളാഗ് ഓഫിനു ശേഷം കയാക്കിൽ കയറണം എന്ന അദ്യർത്ഥന ഇരുവരും സ്വീകരിക്കുകയായിരുന്നു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയും, ജില്ലാ കളക്ടർ ദിവ്യ.എസ്.അയ്യരുമാണ് കയാക്കിംങ് നടത്തി മലയോര ജനതയുടെ മനം കവർന്നത്. ഹെൽമറ്റും, ജായ്ക്കറ്റും ഉൾപ്പടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ധരിച്ചാണ് ഇരുവരും കയാക്കിംങ് നടത്തിയത്.

കയാക്കിംഗ് പുത്തൻ അനുഭവം സമ്മാനിച്ചതായും ടൂറിസം കാഴ്ചകൾ കാണുക എന്നതു മാത്രമല്ല, ആക്റ്റിവിറ്റികളിൽ പങ്കെടുക്കുക എന്നതുകൂടിയാണെന്നും കളക്ടർ പറഞ്ഞു. പ്രകൃതിയുടെ മനോഹാരിതയ്‌ക്കൊപ്പം, അഡ്വഞ്ചർ ടൂറിസത്തിൻ്റെ ഭാഗമാകാൻ കൂടി കഴിയുന്നത് കോന്നി ടൂറിസത്തിൻ്റെ വേഗത്തിലുള്ള വളർച്ചയ്ക്ക് കാരണമാകുമെന്നും കളക്ടർ പറഞ്ഞു.
ട്രയൽ റൺ വൻ വിജയമാണെന്ന് നോമി പോളും സംഘവും അറിയിച്ചതായി എം.എൽ.എ പറഞ്ഞു. ഉടൻ തന്നെ കയാക്കിംങ് ആരംഭിക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ഭാഗവത സപ്‌താഹം തുടങ്ങി

0
ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിൽ ഭാഗവത സപ്‌താഹം തുടങ്ങി. തിങ്കളാഴ്ച...

ശക്തമായ സൈനിക നടപടിയിലൂടെ ഗാസ്സ പിടിച്ചെടുക്കുമെന്ന് നെതന്യാഹു ; തീരുമാനം കാബിനറ്റ് യോഗത്തിൽ

0
ജറുസലേം: ഗാസ്സയിൽ സൈനിക നീക്കം ശക്തമാക്കാൻ ഇസ്രായേൽ തീരുമാനം. ഗാസ്സയിൽ നിന്ന്...

പരുവ മഹാദേവക്ഷേത്രത്തിന് സമീപമുള്ള ഉയരവിളക്ക് പ്രവര്‍ത്തനരഹിതമായിട്ട് രണ്ട് വര്‍ഷം

0
വെച്ചൂച്ചിറ : പരുവ മഹാദേവക്ഷേത്രത്തിന് സമീപമുള്ള ഉയരവിളക്കിന്റെ തകരാർ പരിഹരിച്ചില്ല....

സ്കൂൾ കുട്ടികൾക്കായി കൈതയ്ക്കൽ ബ്രദേഴ്സ് ക്ലബ്ബ് ഒരുക്കിയ മൂന്ന് ദിവസ അവധിക്കാല ക്യാമ്പ് സമാപിച്ചു

0
പള്ളിക്കൽ : സ്കൂൾ കുട്ടികൾക്കായി കൈതയ്ക്കൽ ബ്രദേഴ്സ് ക്ലബ്ബ് ഒരുക്കിയ...