കേരളത്തിന്റെ സ്‌പോർട്സ് നയത്തില്‍ സമഗ്രമാറ്റം : മന്ത്രി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കായികമേഖലയില്‍ കൃത്യമായ ഇടപെടല്‍ ഉണ്ടായാല്‍ സംസ്ഥാനത്തിന് ശക്തമായ തിരിച്ചു വരവ് നടത്താനാകും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആയിരം കോടിയിലധികം തുക കായിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി മാറ്റി വച്ചിട്ടുണ്ട്. ഇതില്‍ പല പ്രവര്‍ത്തികളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് 58 ഓളം സ്റ്റേഡിയങ്ങള്‍ പുതുതായി പണി പൂര്‍ത്തിയാക്കുകയാണ്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ജില്ലാ ആസ്ഥാനങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ഗ്രൗണ്ടുകള്‍ തയ്യാറാക്കും. പാലക്കാട്, കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ നിലവില്‍ ഇത്തരം ഗ്രൗണ്ടുകളുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്. പാലക്കാട് ജില്ലയില്‍ ഇത്തരത്തില്‍ ഗ്രൗണ്ടിനായി സ്ഥലം കണ്ടെത്തിയാല്‍ ഉടന്‍ പണി ആരംഭിക്കും. ഇതിനായി 40 കോടി രൂപ മാറ്റിവെച്ചുട്ടുള്ളതായി മന്ത്രി പറഞ്ഞു.

കായിക നയത്തിന്റെ കരട് രേഖ അടുത്തമാസം അവസാനത്തോടെ ജില്ലകളിലെ സ്പോര്‍ട്സ് കൗണ്‍സിലുകളില്‍ എത്തിക്കും. അതാത് ജില്ലകളിലെ കായികതാരങ്ങള്‍, വിദഗ്ധര്‍, മാധ്യമങ്ങള്‍, കായിക അധ്യാപകര്‍ എന്നിവരുമായി ചര്‍ച്ച നടത്തി കായിക നയത്തില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചാല്‍ അവ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...