സീതത്തോട്ടിൽ അക്വാട്ടിക്ക് സെൻ്റർ സ്ഥാപിക്കും – രാജ്യത്തിന് മികച്ച കായിക താരങ്ങളെ സൃഷ്ടിക്കുന്ന നിലയിലേക്ക് അക്വാട്ടിക്ക് സെൻ്ററിനെ മാറ്റും ; അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : സീതത്തോട്ടിൽ അക്വാട്ടിക്ക് സെൻ്റർ സ്ഥാപിക്കുമെന്നും, ഇവിടെ അക്വാ സ്പോട്സിൽ പരിശീലന കേന്ദ്രം ആരംഭിക്കുമെന്നും അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ടൂറിസവുമായി ബന്ധപ്പെട്ട് യുവാക്കൾക്ക് തൊഴിലും, വരുവാനവും ലഭ്യമാകുന്നതിനൊപ്പം രാജ്യത്തിന് മികച്ച കായിക താരങ്ങളേയും സൃഷ്ടിക്കുന്ന നിലയിലേക്ക് അക്വാട്ടിക്ക് സെൻ്ററിനെ മാറ്റി തീർക്കാൻ കഴിയും. സായിയുടെ അംഗീകാരത്തോടെയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

കോന്നിയ്ക്കും, സീതത്തോടിനും അനന്തമായ ടൂറിസം സാധ്യതകൾക്ക് ഈ പദ്ധതി സഹായകമാകും. കയാക്കിങിലും, റാഫ്റ്റിംഗിലും പ്രാദേശികമായി യുവാക്കൾക്ക് പരിശീലനം നല്കും. ഇത്തരത്തിൽ പരിശീലനം നേടുന്ന പ്രതിഭകളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന നിലയിൽ പ്രാപ്തരാക്കും. കോന്നി ടൂറിസം ഗ്രാമത്തിൻ്റെ ഭാഗമായി എല്ലാ പഞ്ചായത്തിലും തദ്ദേശീയമായ ടൂറിസം സാധ്യതകൾ കണ്ടെത്തി വളർത്തിയെടുക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

ഇതിനായി വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരികയാണ്. സർക്കാരിൻ്റെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ സഹകരണ മേഖലയിലാണ് കോന്നി ടൂറിസം ഗ്രാമം യാഥാർഥ്യമാക്കുന്നത്.
കോന്നിയുടെ വികസനം ടൂറിസത്തിലൂടെ എന്ന ലക്ഷ്യം മുൻനിർത്തി നടത്തുന്ന ടൂറിസം ഗ്രാമം പദ്ധതി സംസ്ഥാനത്തിനു തന്നെ മാതൃകയാകുമെന്നും എം.എൽ.എ പറഞ്ഞു. ഇതിനായി എല്ലാ ഡിപ്പാർട്ടുമെൻ്റുകളേയും, ജില്ലാ ഭരണകൂടത്തെയും, സ്വകാര്യ മേഖലയെയുമെല്ലാം ഏകോപിപ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുവൈറ്റിൽ ക്രെയിൻ തകർന്ന് മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു, ഒരാൾ പിടിയിൽ

0
കുവൈത്ത് സിറ്റി : നാല് മാസമായി തുടർന്ന ദുരൂഹതകൾക്കൊടുവിൽ കാണാതായ ഇന്ത്യൻ...

കള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൽപറ്റ : മണ്ണിടിച്ചിൽ ദുരന്തമേഖലയായ കള്ളാടിയിൽ എത്തി മുഖ്യമന്ത്രി വി ഡി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
താല്‍ക്കാലിക നിയമനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കോഴഞ്ചേരി,...

വിഡി സതീശനെതിരെ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ ദുരന്തത്തോടുള്ള...