കായംകുളം : ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. തമിഴ്നാട് വിഴിപ്പുറം വളവന്നൂര്‍ സ്വദേശി വേലന്‍ ആണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം മൂന്നായി. തമിഴ്നാട് കടലൂര്‍ സ്വദേശി കണ്ണന്, കായംകുളം കീരിക്കാട് മാടവന കിഴക്കേതില്‍ നൗഷാദ്(45 ) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.
ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വേലനെ പോലീസ് പിടികൂടിയത്. ഇയാള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണന്ന് പോലീസ് പറഞ്ഞു. പ്രതിയെ മോഷണം നടത്തിയ ജ്വല്ലറിയിലും ഗ്യാസ് കട്ടര്‍ മോഷ്ടിച്ച വര്‍ക് ഷോപ്പിലും എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.