കായംകുളം : മുട്ടം ബസാർ പാലത്തിൽ കൈവരിയും നടപ്പാതയും തമ്മിലുള്ള ഉയരക്കുറവ് ഇതുവഴി നടന്നുപോകുന്നവർക്ക് അപകട ഭീഷണിയാകുന്നു. നഗരത്തിൽ ഏവൂർ മുട്ടം റോഡിൽ മത്സ്യമാർക്കറ്റിനു സമീപമാണ് മുട്ടം ബസാർ പാലമുള്ളത്. പാലത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയതാണ് യാത്രക്കാർക്ക് കെണിയായത്. നവീകരണത്തിന്റെ ഭാഗമായി പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാത ഉയർത്തി. ഇതോടെ നടപ്പാതയും പാലത്തിന്റെ കൈവരികളും തമ്മിലുള്ള ഉയരം കുറഞ്ഞു. നടപ്പാതയിൽനിന്ന് ഒരടി ഉയരം മാത്രമേ ഇപ്പോൾ കൈവരികൾക്കുള്ളു. പാലത്തിൽനിന്നു വളരെ താഴ്ചയിലാണ് തോട് പോകുന്നത്. കൂടാതെ ഒഴുക്കുമുണ്ട്. സ്‌കൂൾക്കുട്ടികളടക്കമുള്ളവർ ഇതുവഴിയാണ് ദിവസവും കടന്നുപോകുന്നത്. കുട്ടികളൊക്കെ ഇതുവഴി ഓടിപ്പോകുന്നത് ആശങ്കയോടെയാണ് നോക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























