ആലപ്പുഴ: കായംകുളം നഗരസഭയിലെ എന്‍ജിനീയറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. അസിസ്റ്റന്റ് എന്‍ജിനീയര്‍ രഘുവാണ് കരാറുകാരനില്‍ നിന്ന് അന്‍പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോള്‍ അറസ്റ്റിലായത്. വിജിലൻസ് സംഘത്തിന്റെ തന്ത്രപരമായ ഇടപെടലിലാണ് എന്‍ജിനീയര്‍ കുടുങ്ങിയത്. വീട്ടിൽ വെച്ചാണ് രഘു കൈക്കൂലി വാങ്ങിയത്. പരാതിക്കാരനുമായി ചേർന്ന് വിജിലൻസ് സംഘം നടത്തിയ നീക്കത്തിൽ ഇന്ന് രാവിലെയാണ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറസ്റ്റിലായത്. കരാറുകാരന്‍ കൈക്കൂലി നല്‍കിയിറങ്ങിയപ്പോഴേയ്ക്കും വീടിനു പുറത്ത് കാത്തു നിന്നിരുന്ന വിജിലന്‍സ് സംഘം വീടിനുള്ളില്‍ കടന്ന് വീടിന്റെ മുകള്‍ നിലയില്‍ നിന്നിരുന്ന രഘുവിന്റെ കൈയ്യില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ പണം കണ്ടെടുക്കുകയായിരുന്നു.
50000 രൂപ കൈക്കൂലി – കായംകുളം നഗരസഭാ അസിസ്റ്റന്‍ന്റ് എന്‍ജിനീയര്‍ രഘുവിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment