ദുബായ്: കായംകുളം ചിറക്കടവത്ത് ചന്നംപറമ്പില് മര്‍ഫി പ്രതാപ് (53) ഷാര്‍ജയില്‍ നിര്യാതനായി. കായംകുളം എന്‍ആര്‍ഐ യുഎഇ ചാപ്റ്ററിന്റെ ചീഫ് കോര്‍ഡിനേറ്ററും സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവവുമായിരുന്നു മര്‍ഫി.
കോവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മാസമായി ഷാര്‍ജ അല്‍ ക്വാസ്മിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതനായ സി. കെ. സുശീലന്റെയും ജി. വിജയലക്ഷ്മിയുടെയും മകനാണ്. ഭാര്യ – മുതുകുളം കളത്തില്‍ വീട്ടില്‍ പ്രീത. മകള്‍ – അഞ്ജനാ പ്രതാപ് (സ്വീഡന്). മരുമകന് – സൗരവ് (സ്വീഡന് ).