ചെന്നിത്തലയില്‍ നെല്ല്​ കയറ്റിയ ലോറി ആറ്റിലേയ്ക്ക് മറിഞ്ഞു : ഡ്രൈവറും സഹായിയും രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: 145 ക്വിന്‍റല്‍ നെല്ല്​ കയറ്റിയ ലോറി ആറ്റില്‍ മറിഞ്ഞു. ഡ്രൈവറും സഹായിയും അല്‍ഭുതകരമായി രക്ഷപെട്ടു. ചെന്നിത്തല വാഴക്കൂട്ടം കടവിന് വടക്ക് കളിക്കല്‍ ചിറയുടെ വടക്കെ വളവില്‍ പുത്തനാറ്റിലേക്കാണ് ലോറി മറിഞ്ഞത്. ഡ്രൈവര്‍ വിശ്വനാഥ(52)നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന ചുമട്ടുതൊഴിലാളി സിബി നിസാര പരിക്കുകളോടെ രക്ഷപെട്ടു.

അപ്പര്‍ കുട്ടനാടന്‍ കാര്‍ഷിക മേഖലയായ ചെന്നിത്തല പുഞ്ചയിലെ രണ്ടാം ബ്ലോക്ക് പാടശേഖരത്തില്‍ നിന്ന്​ നെല്ല്​ ശേഖരിച്ച്‌​ കാലടി കല്‍പന മില്ലിലേക്ക്​ പോകുകയായിരുന്നു ലോറി. റോഡിന്റെ  തിട്ട ഇടിഞ്ഞാണ് ആറ്റിലേക്ക്​ മറിഞ്ഞത്. ലോറി മറിയുന്നത് കണ്ട് സിബി ഡോര്‍ തുറന്ന് പുറത്ത് ചാടി. വള്ളത്തില്‍ മീന്‍പിടിക്കുന്നവരാണ്​ ഡൈവറെ ലോറിയില്‍നിന്ന്​ പുറത്തെടുത്തത്​. മാന്നാര്‍ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. ഏതാനും വര്‍ഷം മുമ്പ് സമാനമായ അപകടം സംഭവിച്ചിരുന്നു. അടുത്തിടെയാണ് വാഴക്കൂട്ടം കടവ് – പാമ്പനം ചിറ റോഡ് ടാര്‍ചെയ്ത് ഗതാഗത യോഗ്യമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...