കൊച്ചി : അപ്രഖ്യാപിത വിലക്ക് മൂലം മൃതദേഹങ്ങള്‍ വിദേശത്ത് കുടുങ്ങികിടക്കുകയാണ്. പ്രവാസികളുടെ മൃതദേഹത്തിനോടുള്ള അനാദരവ് അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗള്‍ഫില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ വിലക്കാണിതിനു കാരണം. റാസല്‍ഖൈമയില്‍ മരിച്ച കായംകുളം സ്വദേശിയുടെ മൃതദേഹം എമിഗ്രേഷന്‍ വകുപ്പ് അനുവാദം നല്‍കാത്തതിനാല്‍ നാട്ടിലേക്ക് അയയ്ക്കാന്‍ വൈകുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ ഇടപെടല്‍ കാരണമാണ് നിയന്ത്രണമെന്നാണ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ പ്രതികരണം.
കോവിഡിനെത്തുടര്‍ന്നു യാത്രാവിമാനങ്ങള്‍ക്കു വിലക്കുള്ളതിനാല്‍ കാര്‍ഗോ വിമാനത്തിലാണ് പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചിരുന്നത്. ഇതിനാണ് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയത്. സെപ്റ്റിക് ഷോക്ക് കാരണം മരിച്ച കായകുളം സ്വദേശി ഷാജി ലാലിന്റെ മൃതദേഹം കൊച്ചി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വകുപ്പിന്റെ അനുവാദമില്ലാത്തതിനാല്‍ നാട്ടിലേക്കു അയക്കാനായില്ല. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്, ദുബായ് പോലീസ് എന്നിവരുടെ അനുമതിക്കു ശേഷം എംബാംമിങ് പൂര്‍ത്തിയാക്കിയ മൃതദേഹമാണ് നാട്ടിലേക്കു കൊണ്ടുപോകാനാകാതെ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.
മൃതദേഹങ്ങള്‍ വിമാനത്താവളങ്ങളിലെത്തിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം വരാത്തതിനാല്‍ ഇപ്പോള്‍ മൃതദേഹങ്ങള്‍ സ്വീകരിക്കാനാവില്ല എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. അതേസമയം പ്രവാസികളുടെ മൃതദേഹങ്ങളോടു പോലും കടുത്ത അവഗണന കാണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അത്തരമൊരു നിര്‍ദേശം പിന്‍വലിക്കണമെന്നുമാണ് പ്രവാസലോകത്തിന്റെ ആവശ്യം.
The post പ്രവാസികളുടെ മൃതദേഹത്തോട് കേന്ദ്രസര്‍ക്കാര്‍ മുഖംതിരിക്കുന്നു appeared first on Pathanamthitta Media.