സ്പ്രിംക്ലര്‍ ഇടപാടില്‍ ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്പ്രിംക്ലര്‍ ഇടപാടില്‍ വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ കരാറുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചു . സാമൂഹ്യപ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠനാണ് ഹര്‍ജിക്കാരന്‍. വിദേശത്ത് നിന്നെത്തിയ മകള്‍ നിരീക്ഷണത്തിലായിരുന്നപ്പോള്‍ വിവരശേഖരണം നടന്നിരുന്നു. ഇതില്‍ ആശങ്കയുണ്ട്. വിവരങ്ങള്‍ വിദേശ ഏജന്‍സി ദുരുപയോഗം ചെയ്യുമെന്ന് സംശയിക്കുന്നതായും അദ്ദേഹം ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടുന്നു.

സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട് സി ആര്‍ നീലകണ്ഠന്‍ ഉള്‍പ്പെടെ നാല് പേരാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അബ്ദുള്‍ ജബ്ബാറുദ്ദീന്‍ എന്നയാളാണ് ആദ്യം ഹര്‍ജി നല്‍കിയത്. സ്വകാര്യ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും ഐടി വകുപ്പും പ്രവര്‍ത്തിച്ചുവെന്ന് അദ്ദേഹം ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ബാലു ഗോപാലകൃഷ്ണന്‍ എന്നയാളും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു . സംസ്ഥാന സര്‍ക്കാര്‍ യു. എസ് കമ്പനിയുടെ സേവനം ഉപയോഗിച്ചതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചായിരുന്നു ഹര്‍ജി .

തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹൈക്കോടതിയെ സമീപിച്ചു . സ്പ്രിംക്ലറില്‍ വിവരങ്ങള്‍ നല്‍കുന്നത് തടയണമെന്നും നിലവില്‍ ഡാറ്റ നല്‍കിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും രമേശ് ചെന്നിത്തല ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അതിനിടെ സ്പ്രിംക്ലര്‍ ഇടപാടില്‍ സിബിഐ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് സുപ്രിംകോടതി അഭിഭാഷകനായ കോശി ജേക്കബ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് നല്‍കി . ആഗോള ടെന്‍ഡര്‍ വിളിച്ചില്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നത് .

The post സ്പ്രിംക്ലര്‍ ഇടപാടില്‍ ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി appeared first on Pathanamthitta Media.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...