പ്രമുഖര്‍ കളത്തില്‍ ; കഴക്കൂട്ടം തീ പാറുന്ന പോരാട്ടത്തിന് വേദിയാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കോണ്‍ഗ്രസ് രംഗത്തിറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥനായിരുന്ന ഡോ.എസ്.എസ്.ലാല്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കേന്ദ്രമന്ത്രി വി.മുരളീധരന്‍ മല്‍സരിക്കുമോ എന്ന കാര്യത്തില്‍ ബിജെപി ദേശീയനേതൃത്വം തീരുമാനം കൈക്കൊണ്ടിട്ടില്ല.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ 22 വാര്‍ഡുകള്‍ ചേര്‍ന്ന കഴക്കൂട്ടം മണ്ഡലം വികസനത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലേയ്ക്കു വന്നു കൊണ്ടിരിക്കുകയാണ്. നഗരത്തിന്റെയും ഗ്രാമത്തിന്റെയും സവിശേഷതകള്‍ ചേര്‍ന്ന കഴക്കൂട്ടം മണ്ഡലം മാറിമാറി ഇടതുവലത് മുന്നണികള്‍ക്ക് ഒപ്പം നിന്നിട്ടുണ്ട്. കഴിഞ്ഞ തവണ കടകംപള്ളി സുരേന്ദ്രന്‍ 7347 വോട്ടിനാണ് വി.മുരളീധരനെ തോല്‍പ്പിച്ചത്. സിറ്റിങ് എം.എല്‍.എയായിരുന്ന കോണ്‍ഗ്രസിന്റെ എം.എ വാഹിദ് മൂന്നാമതായി. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായത് യുഡിഎഫ് മുന്നേറ്റം, എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ലീഡ് തിരിച്ചുപിടിച്ചു, യുഡിഎഫ് മൂന്നാമതുമായി.

തദ്ദേശതെരഞ്ഞെടുപ്പ് ഫലം നോക്കിയാല്‍ മണ്ഡലത്തിലെ 22ല്‍ 14 ഇടത്തും ഇടതുമുന്നണി മുന്നേറ്റമുണ്ട്. ആരാകും സ്ഥാനാര്‍ഥിയെന്ന ചോദ്യത്തിന് ഇത്തവണ കോണ്‍ഗ്രസില്‍ വലിയ സംശയങ്ങളില്ല. ലോകാരോഗ്യസംഘടനയുടെ ക്ഷയരോഗവുമായി ബന്ധപ്പെട്ട ആഗോളസമിതിയുടെ വൈസ് ചെയര്‍മാനും പ്രഫഷണല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ ഡോ.എസ്.എസ്.ലാല്‍ കളത്തിലിറങ്ങിക്കഴിഞ്ഞു. അമേരിക്കയിലെ ജോലി രാജിവെച്ച് ഏഴുമാസം മുമ്പ് നാട്ടിലെത്തിയ എസ്.എസ്.ലാല്‍ മണ്ഡലത്തിലെ ബന്ധങ്ങള്‍ പുതുക്കുകയാണ്. ഹൈക്കമാന്‍ഡിന്റെ പിന്തുണയുള്ള ലാലിന് ഒപ്പം മറ്റൊരു പേരും നിലവില്‍ പരിഗണനയിലില്ല.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും മല്‍സരിക്കുമെന്ന കാര്യം ഏകദേശം ഉറപ്പായിക്കഴിഞ്ഞു. മണ്ഡലത്തില്‍ നടപ്പാക്കിയ 2500 കോടിയുടെ വികസനപദ്ധതികള്‍ വോട്ടാകുമെന്നാണ് സിപിഎം പ്രതീക്ഷ. ബിജെപിയിലാണ് ആശയക്കുഴപ്പം ശക്തം. വി.മുരളീധരനെ മല്‍സരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ആഗ്രഹമുണ്ട്. കേന്ദ്രമന്ത്രിയുടെ കാര്യത്തില്‍ തീരുമാനം ദേശീയനേതൃത്വം എടുക്കണം. ഈഴവ സമുദായത്തിന് സ്വാധീനമുള്ള കഴക്കൂട്ടത്ത് വി.മുരളീധരന്‍ ഇല്ലെങ്കില്‍ കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, ടി.പി.സെന്‍കുമാര്‍ എന്നിവരുടെ പേരുകളും ബിജെപി പരിഗണിക്കുന്നു. ടെക്‌നോപാര്‍ക്ക്, നാലുവരി ദേശീയപാത, ഫ്‌ളൈഓവറുകള്‍ എന്നിങ്ങനെ അനുദിനം വളരുന്ന കഴക്കൂട്ടം നിയോജകമണ്ഡലത്തില്‍ വികസനം മുഖ്യ ചര്‍ച്ചാ വിഷയം ആകുകയാണ് പതിവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...