കഴക്കൂട്ടം- കണ്ണൂർ ഐ.ടി കോറിഡോർ പദ്ധതി ; കെ.എസ്.ഐ.ടി.ഐ.എൽ സംസ്ഥാന സർക്കാരിന് കത്ത് നൽകി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കഴക്കൂട്ടം- കണ്ണൂർ ഐ.ടി കോറിഡോർ പദ്ധതിയുടെ ഭാഗമായുള്ള കൂറ്രൻ ഐ.ടി പാർക്ക് സ്ഥാപിക്കാൻ പാർവതി മിൽ സ്ഥിതി ചെയ്യുന്ന ഭൂമി വിട്ടുനൽകുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിനോടും നാഷണൽ ടെക്സ്റ്റൈൽസ് കോർപ്പറേഷനോടും ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് നിർവഹണ ഏജൻസിയായ കെ.എസ്.ഐ.ടി.ഐ.എൽ സംസ്ഥാന സർക്കാരിന് കത്ത് നൽകി.കൊല്ലം നഗരപരിധിയിൽ കൂറ്റൻ ഐ.ടി പാർക്കിനായി വേഗത്തിൽ ഏറ്റെടുക്കാൻ കഴിയുന്ന ഭൂമി കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. നേരത്തെ മേവറത്തെ സ്വകാര്യ ഭൂമി വാങ്ങാൻ കെ.എസ്.ഐ.ടി.ഐ.എൽ ആലോചിച്ചിരുന്നു. ഈ ഭൂമി സംബന്ധിച്ച റിപ്പോർട്ടും റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഈ സ്ഥലം വിട്ടുനൽകാൻ ഉടമ തയ്യാറല്ല. ഏറ്റെടുക്കൽ നടപടികളിലേക്ക് പോയാലും ഏറെ കാലതാമസം നേരിടും. ഈ സാഹചര്യത്തിലാണ് കൊല്ലം നഗരഹൃദയത്തിൽ ഏറെക്കാലമായി ഉപയോഗശൂന്യമായി കിടക്കുന്ന പാർവതി മിൽ ഭൂമിയിലേക്ക് ആലോചനയെത്തിയത്.ഐ.ടി കോറിഡോർ പദ്ധതിയുടെ ഭാഗമായുള്ള കൂറ്റൻ ഐ.ടി പാർക്ക് നഗരപരിധിക്ക് പുറത്ത് ആരംഭിക്കാനായിരുന്നു ആദ്യ ആലോചന. എന്നാൽ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ നിർദ്ദേശ പ്രകാരമാണ് കൊല്ലം നഗരത്തിൽ തന്നെ ഭൂമി തെരഞ്ഞത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...