Saturday, July 5, 2025 12:28 pm

കെ.ബി. ഗണേഷ്‌കുമാര്‍ കൊട്ടാരക്കരയില്‍ മത്സരിക്കാന്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കെ.ബി. ഗണേഷ്‌കുമാര്‍ ഇത്തവണ സ്വന്തം തട്ടകം വിട്ട് മത്സരിക്കാന്‍ സാധ്യത.സ്ഥിരം തട്ടകമായ പത്തനാപുരം വിട്ട് കൊട്ടാരക്കരയില്‍ മത്സരിക്കാനാണ് സാധ്യത. മൂന്നു ടേം പൂര്‍ത്തിയാക്കിയ ഐഷ പോറ്റി ഇക്കുറി മത്സരരംഗത്തുണ്ടാവില്ല. ഈ സാഹചര്യത്തിലാണ് കൊട്ടാരക്കരയില്‍ ഗണേഷിനെ മത്സരിപ്പിക്കാനുള്ള ആലോചനകള്‍ ഇടത് കേന്ദ്രങ്ങളില്‍ നടത്തുന്നത്. പ്രധാനമായും കെ.എന്‍. ബാലഗോപാലിനെ പത്തനാപുരത്ത് നിര്‍ത്താനുള്ള നീക്കത്തിന്‍റെ ഭാഗം കൂടിയാണിത്.

കേരള കോണ്‍ഗ്രസ് ബിയുടെയും ബാലകൃഷ്ണ പിള്ളയുടേയും തട്ടകമാണ്‌ കൊട്ടാരക്കര. യു.ഡി.എഫിലായിരുന്നപ്പോള്‍ ഈ രണ്ട് സീറ്റിലും കേരള കോണ്‍ഗ്രസ് ബിയാണ് മത്സരിച്ചിരുന്നത്. പത്തനാപുരം വിടാന്‍ ഇതുവരെ ഗണേഷ് സമ്മതം അറിയിച്ചിട്ടില്ല. പത്തനാപുരത്ത് മത്സരിച്ചാല്‍ ജയിച്ചുകയറാം എന്ന ആത്മവിശ്വാസത്തിലാണ് ​ഗണേഷ്. തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ സി.പി.ഐയും ഗണേഷും തമ്മില്‍ പത്തനാപുരത്ത് അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട് എന്നതും ശ്രദ്ധേയം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുട്ടികളെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്ന് ദുബൈ ആർടിഎ മുന്നറിയിപ്പ്

0
ദുബൈ : കുറഞ്ഞ സമയത്തേക്കായാൽ പോലും കുട്ടികളെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്ന് ദുബൈ...

വള്ളിക്കാല ഗവ. ന്യൂ എൽപി സ്കൂളിന്റെ മുമ്പിലെ കുഴി നാട്ടുകാർ ഇടപെട്ട് കോൺക്രീറ്റ് ചെയ്തു

0
പുല്ലാട് : വള്ളിക്കാല ഗവ. ന്യൂ എൽപി സ്കൂളിന്റെ മുമ്പിലെ...

തിരുവല്ല റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ്ക്കൾ തമ്പടിക്കുന്നു

0
തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ്ക്കൾ തമ്പടിച്ചു....

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ മാതൃകാവീടിന്റെ നിർമാണം അന്തിമഘട്ടത്തിൽ

0
കല്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ...