‘ബ്രേക്ക് ശരിയാക്കാന്‍ പറ്റില്ല, അതുകൊണ്ട് ഹോണിന്‍റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട് ; കേന്ദ്ര ബജറ്റിനെ പരിഹസിച്ച്‌ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെ പരിഹസിച്ച്‌ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ‘ബ്രേക്ക് ശരിയാക്കാന്‍ പറ്റില്ല, അതുകൊണ്ട് ഹോണിന്‍റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട് എന്നു പറയുന്ന മെക്കാനിക്കിനെയാണ് ബി.ജെ.പി സര്‍ക്കാര്‍ ഓര്‍മിപ്പിക്കുന്നതെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

ധീരത പ്രകടിപ്പിക്കേണ്ട സമയത്ത് ഭീരുവാവുകയാണ് ധനമന്ത്രി ചെയ്തതെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. കരുത്തുറ്റ ഒരു ബജറ്റ് ആയിരുന്നു രാജ്യത്തിനു വേണ്ടത്. ദുര്‍ബല വിഭാഗങ്ങളുടെ കൈയിലേക്ക് നേരിട്ട് ആനുകൂല്യം എത്തുന്ന വിധത്തില്‍ വേണമായിരുന്നു പ്രഖ്യാപനങ്ങളെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. തെറ്റായ രോഗനിര്‍ണയവും തെറ്റായ ചികിത്സയുമാണ് ബജറ്റില്‍ ഉള്ളതെന്ന് കോണ്‍ഗ്രസ് വക്താവ് ജയവീര്‍ ഷെര്‍ഗില്‍ ട്വീറ്റ് ചെയ്തു.

കേരളത്തില്‍ നിന്നുള്ള മറ്റ് എം.പിമാരും കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. രാജ്യത്തെ രണ്ട് തട്ടിലാക്കുന്ന, വൈരുദ്ധ്യം വര്‍ധിപ്പിക്കുന്ന ബജറ്റാണിതെന്ന് ബെന്നി ബെഹ്നാന്‍ വിമര്‍ശിച്ചു. ബജറ്റ് യഥാര്‍ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നില്ല. ഇന്ധന വില കുറക്കാന്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തിന് ഗുണപ്രദമായ ഒരു പ്രഖ്യാപനവും ബജറ്റില്‍ ഇല്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മൊത്തത്തില്‍ തൂക്കിവില്‍ക്കുന്ന പദ്ധതികളാണ് ബജറ്റിലുള്ളതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു. ക്രിയാത്മകമായ ഒരു പ്രഖ്യാപനവും ഇല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...