കോട്ടയം: പൊതുചടങ്ങില്‍ നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ച സിഡിഎസിനെ ഉപദേശിച്ച് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ. പൊതുപരിപാടിയില്‍ നിലവിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റാണെന്നും അങ്ങനെ പറയുന്നവര്‍ക്ക് എന്തെങ്കിലും താത്പര്യം കാണുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷ വേദിയില്‍ വെച്ചാണ് സംഭവമുണ്ടായത്. വിളക്ക് കൊളുത്താന്‍ വിളിച്ചപ്പോള്‍ മതപരമായ കാര്യം പറഞ്ഞ് സിഡിഎസ് ഒഴിഞ്ഞതോടെയായിരുന്നു ഗണേഷ് കുമാറിന്റെ ഉപദേശം.
പള്ളികളിലെ വൈദികര്‍ മുതല്‍ ബിഷപ്പുമാര്‍ വരെയുള്ളവര്‍ വിളക്കുകൊളുത്താറുണ്ട്. അമ്പലത്തില്‍ നിന്ന് കിട്ടിയ ഉണ്ണിയപ്പം സ്വാദോടെ കഴിച്ചയാളാണ് പാണക്കാട് തങ്ങള്‍. വെളിച്ചം വേണ്ട എന്ന് യേശുക്രിസ്തു പറഞ്ഞിട്ടില്ല. യേശു ക്രിസ്തു ജൂദനായിരുന്നു. നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടന്‍ ധാരണയാണ്. വിളക്കുകൊളുത്താന്‍ വിളിച്ചപ്പോള്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ തയാറായില്ല. ചോദിച്ചപ്പോള്‍ പറഞ്ഞു പാസ്റ്റര്‍ പറഞ്ഞു കത്തിക്കരുതെന്ന്. ഞാന്‍ ദിവസവും ബൈബിള്‍ വായിക്കുന്നവാണ്. വിളക്കുകാളുത്താന്‍ പാടില്ല എന്ന് പറഞ്ഞുതന്ന ആ വ്യക്തിക്ക് എന്തോ കുഴപ്പമുണ്ടെന്ന് വേണം കരുതാന്‍. പള്ളികളില്‍ അടക്കം ഇപ്പോള്‍ വിളക്കു കത്തിക്കുന്നുണ്ട്. മലബാറിലെ ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് പാണക്കാട് തങ്ങളാണ്. ആ വേദിയില്‍ വച്ച് അദ്ദേഹത്തിന് അമ്പലത്തില്‍ നിന്നും ഒരു ഉണ്ണിയപ്പം കൊടുത്തു. മതവിശ്വാസത്തിന്റെ പേരില്‍ അദ്ദേഹം അത് കഴിക്കാതിരുന്നില്ല. അദ്ദേഹം അത് രുചിയോടെ ആ വേദിയില്‍ വച്ചുതന്നെ കഴിച്ചു. അതുെകാണ്ട് അടുത്ത വേദിയില്‍ ചെയര്‍പേഴ്‌സണ്‍ വിളക്കുകത്തിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. വിളക്ക് ഒരു മതത്തിന്റെ മാത്രമല്ല.’ കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.